ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈന്യത്തിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

May 30th, 2014

indian-defence-epathram

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സമ്പൂർണ്ണ വിദേശ നിക്ഷേപത്തിന് വ്യവസായ മന്ത്രി നിർമ്മലാ സീതാരാമൻ അംഗീകാരം നൽകി. മുൻ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഏറെ കാലം എതിർത്തു നിന്നതാണ് ഈ നടപടി. 26 ശതമാനം ആയിരുന്നു ഇതു വരെ പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപം. ഇതാണ് ഇപ്പോൾ 100 ശതമാനമായി പുതിയതായി അധികാരമേറ്റ ബി. ജെ. പി. സർക്കാർ ഭേദഗതി ചെയ്തത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കി

May 28th, 2014

aranmula-airport-environmental-issues-epathram

ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി ക്കൊണ്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ച് ഉത്തരവിട്ടു. വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പദ്ധതി പ്രദേശത്ത് കെ. ജി. എസ്. ഗ്രൂപ്പ് ഒരു നടപടിയും എടുക്കരുതെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെ. ജി. എസ്. അനുമതി തേടിയതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനം നടത്തിയ എന്‍‌വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതു സംബന്ധിച്ച പഠനം നടത്തുവാന്‍ അര്‍ഹതയില്ല. ഇവര്‍ പൊതുജനങ്ങളില്‍ നിന്നും കൃത്യമായ അഭിപ്രായം തേടിയിരുന്നില്ലെന്നും കണ്ടെത്തി. പദ്ധതി നടപ്പിലായാല്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നു.

ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയും, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്‍, റോയിസണ്‍ എന്നിവരും സി. പി. എം., സി. പി. ഐ. എന്നീ പാര്‍ട്ടികളുമാണ് പദ്ധതിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വാദം കേള്‍ക്കലിനൊടുവിലാണ് ഈ കേസില്‍ വിധി വരുന്നത്. നെല്‍‌വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പരിസ്ഥിതി അനുമതി നേടിയെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളും ട്രൈബ്യൂണല്‍ തള്ളി.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവ് വിധിയില്‍ ആഹ്ളാദം ഉണ്ടെന്ന്‍ വ്യക്തമാക്കി. നാടിന്റേയും പച്ചപ്പിന്റേയും വിജയമാണെന്ന് കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. ഉത്തരവിനെ ബി. ജെ. പി. യും വിവിധ സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു. ഈ ഉത്തരവ് സര്‍ക്കാരിനുള്ള താക്കീതും കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്ത് വന്നതോടെ വിമാനത്താവള വിരുദ്ധ സമര സമിതി മൂന്ന് വര്‍ഷമായി നടന്നു വന്നിരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാരും നാട്ടുകാരും ആറന്മുളയില്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയില്‍ ശിവദാസന്‍ നായര്‍ എം. എല്‍. എ. യുടെ കോലം കത്തിക്കുകയും കെ. ജി. എസിന്റെ ഓഫീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: ആംവേ ഇന്ത്യ സി. ഇ. ഒ. അറസ്റ്റില്‍

May 27th, 2014

amway-epathram

ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും, നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്നും ഉള്ള പരാതിയിന്മേല്‍ ആംവേ ഇന്ത്യയുടെ സി. ഇ. ഒ. വില്യം സ്കോട്ട് പിങ്കിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ഗുര്‍ഗോണില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കുര്‍ണൂല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഐ. പി. സി. സെക്ഷന്‍ 420 (വഞ്ചന), കൂടാതെ 1978-ലെ മണി സര്‍ക്കുലേഷന്‍ സ്കീം (തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പിങ്കിനിയെ ഉടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് സൂചന.

ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി. ഇ. ഒ. അറസ്റ്റിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കേരള പോലീസ് ആംവെ ഇന്തയുടെ രണ്ട് ഡറക്ടര്‍മാരേയും സി. ഇ. ഒ. യെയും സാമ്പത്തിക തിരിമറി നടത്തിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു

May 26th, 2014

narendra-modi-sworn-in-epathram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്ര മോദിക്കൊപ്പം 23 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്‌നാഥ് സിങ്ങ്, അരുണ്‍ ജെയ്‌റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ഉമാ ഭാരതി, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ദൈവ നാമത്തിലാണ് നരേന്ദ്ര മോഡിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെറീഫ്, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രാജപക്ഷെ, അഫ്‌ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തൊബ്‌ഗെ, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, എല്‍. കെ. അഡ്വാനി, രാഹുല്‍ ഗാന്ധി എം. പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ള മന്ത്രിമാര്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ചടങ്ങില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാന മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. പ്രവര്‍ത്തിച്ചത്. വന്‍ വിജയമാണ് എന്‍. ഡി. എ. സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയത്. ബി. ജെ. പി. ക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ട് പതിനാറാം ലോക്സഭയില്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നേതാവ് സോണിയ തന്നെ
Next »Next Page » സാമ്പത്തിക തട്ടിപ്പ്: ആംവേ ഇന്ത്യ സി. ഇ. ഒ. അറസ്റ്റില്‍ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine