കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

December 17th, 2015

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ. ആര്‍. മീരക്ക്.

‘ആരാച്ചാര്‍’ എന്ന നോവലി നാണ് പുരസ്‌കാരം. കൊല്‍ക്കത്ത യുടെ പശ്ചാത്തല ത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന ‘ആരാച്ചാര്‍’ കേരള സാഹിത്യ അക്കാദമി പുരസ്‌കാ രവും 2013 ലെ ഓടക്കുഴല്‍ പുരസ്കാര വും 2014 ലെ വയലാര്‍ അവാര്‍ഡും നേടി യിരുന്നു. കെ. ആര്‍. മീരയുടെ ‘ആവേ മരിയ’ എന്ന കഥാ സമാഹാര ത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര വും ലഭിച്ചി രുന്നു.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ (ചെറുകഥാ സമാ ഹാര ങ്ങള്‍), യൂദാസി ന്റെ സുവിശേഷം, മീരാ സാധു (നോവലുകള്‍), മാലാഖ യുടെ മറുകു കള്‍ (നോവ ലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷി കള്‍ (ലേഖനം) എന്നിവയാണ് പ്രധാന കൃതികള്‍.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ ക്കുന്ന നോവല്‍ അംഗീക രിക്ക പ്പെട്ടതില്‍ സന്തോഷ മുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതി ഷേധ ത്തോടെ സീകരിക്കും എന്നും എഴുത്തുകാരിയെ സമൂഹം ഗൗരവ ത്തോടെ സ്വീക രിക്കു ന്നതില്‍ സന്തോഷ മുണ്ട് എന്നും കെ. ആര്‍. മീര പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

December 15th, 2015

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളി ന്റെ ഓഫീസില്‍ നടത്തിയ സി. ബി. ഐ. റെയ്ഡില്‍ കേന്ദ്ര സര്‍ക്കാറിന് പങ്കില്ല എന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു.

സ്വതന്ത്ര ഏജന്‍സി യായ സി. ബി. ഐ. യെ നിയ ന്ത്രി ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അല്ല എന്നും സി. ബി. ഐ. യെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷി ക്കാറി ല്ല എന്നും ഇത്തരം സംഭവ ങ്ങളെ ആയുധം ആക്കുന്നത് ആംആദ്മി സര്‍ക്കാറിന്‍റെ ശീല മാണ്എന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

റെയ്ഡ് അരവിന്ദ് കെജ്രി വാളിനെ ലക്ഷ്യം വെച്ചുള്ള തല്ല എന്നും അദ്ദേഹ ത്തിന്‍റെ ഒാഫീസിൽ സി. ബി. ഐ. റെയ്ഡ് നടത്തി യിട്ടില്ല എന്നും ധനകാര്യ മന്ത്രി അരുൺ ജെറ്റ്ലി രാജ്യസഭ യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്

December 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്. റെയിഡിനുള്ള കാരണം സി. ബി. ഐ. വ്യക്ത മാക്കിയില്ല. റെയ്ഡിന് ശേഷം ഓഫീസ് പൂട്ടി മുദ്ര വെച്ചു. അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹ ചര്യ ത്തില്‍ റെയ്ഡിനുള്ള കാരണം അവ്യക്തമാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ ഭീരുത്വ മാണ് റെയ്ഡിലൂടെ തെളിയുന്നത് എന്നും മോഡി സര്‍ക്കാര്‍ സി. ബി. ഐ. യെ ഉപയോഗിച്ച് തന്നെ നേരിടാന്‍ ശ്രമിക്കുക യാണ് എന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ യാണ് സി. ബി. ഐ. സംഘം ചൊവ്വാഴ്ച അതി രാവിലെ ഡല്‍ഹി സെക്രട്ടേറി യേറ്റിലെ ഓഫീസില്‍ റെയ്ഡ് നടത്തി യത്.

ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ ബി. ജ. പി. വക്താക്കളോ പ്രതികരണ ങ്ങള്‍ നടത്തി യിട്ടുമില്ല

- pma

വായിക്കുക: , ,

Comments Off on അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്

ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്

December 14th, 2015

Modi-epathram
ന്യൂഡൽഹി : ആർ. ശങ്കറിന്‍റെ പ്രതിമ അനാ ച്ഛാദന ചടങ്ങിൽ നിന്ന് സംസ്ഥാന മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കാൻ നിർദ്ദേശം നൽകി യിട്ടില്ല എന്ന് പ്രധാന മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

പ്രോട്ടോക്കോള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മാത്ര മാണ് പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെടുക യുള്ളു. ചടങ്ങില്‍ ആരൊക്കെ പങ്കെടു ക്കണം എന്ന് നിശ്ച യി ക്കുന്നത് സംഘാട കരാണ്. കൊല്ലത്ത് നടക്കു ന്നത് സ്വകാര്യ ചടങ്ങാണ്.

ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രിയെ ഒഴിവാക്കാന്‍ പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെട്ടിട്ടില്ല എന്ന് ലോക്‌ സഭ യില്‍ നല്‍കിയ മറുപടി യില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്ത മാക്കി.

എസ്. എന്‍. ഡി. പി. എന്ന സംഘടന യാണ് ചടങ്ങ് സംഘടി പ്പി ക്കുന്നത്. ആര് പങ്കെടു ക്കണം എന്ന് അവരാണ് തീരു മാനി ക്കുന്നത്. പരിപാടി യില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് കാണിച്ച് മുഖ്യമന്ത്രി കത്തയ ച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്


« Previous Page« Previous « ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍
Next »Next Page » അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ് »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine