പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

March 24th, 2015

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.

വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.

പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.

വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

ബീഫ് നിരോധിക്കില്ലെന്ന് ഗോവ

March 22nd, 2015

beef-epathram

പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ്

March 21st, 2015

ന്യൂഡെല്‍ഹി: തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയം പിന്‍ വലിക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. തന്റെ നിലപാടില്‍ ഉറച്ചു നിന്ന വി.എസിനോട് പാര്‍ട്ടിയുമായി സഹകരിച്ചു പോകണമെന്ന് കാരാട്ട് ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു വി.എസ്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ചനടത്തിയത്. പ്രമേയത്തെ കുറിച്ച് കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ്. സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതെന്ന് പറഞ്ഞ വി.എസ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കാരാട്ടിനോട് പറഞ്ഞു.

കേന്ദ്ര കമ്മറ്റിയോ പോളിറ്റ് ബ്യൂറോയോ വി.എസിന്റെ ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ സാധ്യതകള്‍ കുറവാണെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു തീരുമാനം എടുക്കുവാന്‍ കേന്ദ്ര നേതൃത്വം തല്‍ക്കാലം മുതിരാനിടയില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

February 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.

അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.

ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.

ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍  രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു


« Previous Page« Previous « ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു
Next »Next Page » മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ് »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine