ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.
അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.