ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിപുലമായ പരിപടികളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം
വാര്‍ഷികം ആഘോഷിക്കുന്നത്. ബി.ജെ.പിയുടെ താത്വിക ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ ഉത്തര്‍ പ്രദേശിലെ മഥുരയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.
ശുചിത്വ ഭാരതം, ജന്‍ധന്‍ യോജന, മെച്ചപ്പെട്ട വിദേശ ബന്ധങ്ങള്‍, കുറഞ്ഞ ചിലവില്‍ ഇന്‍ഷൂറന്‍സ്, വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍ ഉള്ള വിവിധ
പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ബി.ജെ.പിയും സഖ്യകക്ഷികളും സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ
തുടര്‍ച്ചയായുള്ള വിദേശ യാത്രകളും, വിലക്കയറ്റവും, ഇന്ധന വില വര്‍ദ്ധിക്കുന്നതും, ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വിവാദവ്യവസ്ഥകളുമെല്ലാം സര്‍ക്കാരിന്റെ
പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്ന് വ്യാപകമായ പ്രചാരണം
നടന്നിരുന്നു. ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നു വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും കരുതുവാന്‍. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും
ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍
അധികാരത്തിലേറിയതോടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായി മാറി. വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു വിധത്തിലുള്ളവികസന
പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടപ്പിലാക്കിയില്ല എന്നതാണ് യാദാര്‍ഥ്യം. കള്ളപ്പണം തിരികെ കൊണ്ടു വരുന്ന കാര്യത്തിലും, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു.