
പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.
പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.
































