ചാണ്ഡീഗഢ് : രാജീവ് ഗാന്ധി സര്‍ക്കാരിനെ 1987ല്‍ അട്ടി മറിക്കാന്‍ സൈന്യം ഗൂഢാ ലോചന നടത്തിയ തായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ട റായി രുന്ന ലഫ്. ജന. പി. എന്‍. ഹൂണ്‍ എഴുതിയ ആത്മ കഥ യായ ‘ദി അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവി യായ ലഫ്. ജന. എസ്. എഫ്. റോഡ്രിഗസ് എന്നിവ രുടെ നേതൃത്വ ത്തിലാണ് ഈ ഗൂഢാലോചന നടത്തിയ ത് എന്നും രാജീവി ന്റെ രാഷ്ട്രീയ എതിരാളി കള്‍ ആയി രുന്നു ഈ നീക്ക ത്തിന് പിറകില്‍ എന്നും ‘ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ് ഗാന്ധി’ എന്ന പേരി ലുള്ള പത്താമത്തെ അദ്ധ്യായത്തില്‍ പി. എന്‍. ഹൂണ്‍ ആരോപി ക്കുന്നു.
രാജീവ് സര്‍ക്കാര്‍ അഴിമതി യില്‍ മുങ്ങി ക്കുളിച്ചിരി ക്കുക യാണെന്ന് സെയില്‍ സിംഗ് പറഞ്ഞി രുന്നു എന്നും തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം സൈന്യ ത്തിലേക്ക് കൈമാറ്റ പ്പെടും എന്ന ഭീതി കൊണ്ടാണ് രാജീവ് ഗാന്ധിക് എതിരെ സെയില്‍ സിംഗ് നടപടി എടുക്കാതി രുന്നത് എന്നും പി. എന്‍. ഹൂണ്‍ പുസ്തക ത്തില്‍ പറയുന്നു.