ചെന്നൈ : മണ്ണെണ്ണയും ബെൻസീനും ഉപയോഗിച്ച് പെട്രോളുണ്ടാക്കി ഇലകളിൽ നിന്നും ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് വിൽപ്പന നടത്തിയ ചെന്നൈ സ്വദേശി രാമർപിള്ളൈക്ക് മൂന്നു വർഷത്തെ തടവ് കോടതി വിധിച്ചു. ഹെർബൽ പെട്രോൾ എന്ന പേരിലായിരുന്നു രാമർപിള്ളൈയുടെയും കൂട്ടരുടെയും വില്പന.
1999 ലും 2000 ത്തിലുമായിരുന്നു വ്യാജപെട്രോൾ വില്പന നടത്തിയത്. ഈ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിച്ചു കാണിച്ചായിരുന്നു തുടക്കം. കോടികളുടെ ലാഭമാണ് ഇതിലൂടെ രാമർപിള്ളൈ കൈക്കലാക്കിയത്.
ഐ.ഐ.ടി മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനയിൽ ഇത് വ്യാജമണെന്ന് തെളിയുകയും ഇയാൾക്ക് എതിരെ സി.ബി.ഐ കേസ് എടുക്കുകയും ചെയ്തു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി