മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ

February 25th, 2017

pinarayi-vijayan-ePathram
മംഗളൂരു : ദക്ഷിണ കന്നഡ ജില്ലാ സി. പി. എം. കമ്മിറ്റി സംഘ ടി പ്പിക്കുന്ന സൗഹാര്‍ദ്ദ റാലി യിലും പൊതു സമ്മേളന ത്തിലും പങ്കെടു ക്കുവാന്‍ മംഗളൂരി ലേക്ക് വരുന്ന കേരള മുഖ്യ മന്ത്രി പിണറായി വിജയനെ തടയും എന്നുള്ള സംഘ പരിവാർ ഭീഷണി ക്കിടെ പിണറായി വിജയൻ മംഗളൂരു വിലെത്തി.

കണ്ണൂരിൽ നിന്ന്​ മലബാർ എക്സ് പ്രസ്സില്‍ യാത്ര തിരിച്ച പിണറായി വിജയന്‍ രാവിലെ 10. 30 നാണ്​ മംഗ ളൂരു വില്‍ എത്തി യത്. സംഘ പരിവാർ ഭീഷ ണിയെ ത്തു ടർന്ന്​ കനത്ത സുരക്ഷ യാണ്​ കർണ്ണാടക സർ ക്കാർ ഒരുക്കി യിരുന്നത്​.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്

February 23rd, 2017

director-sreejith-poyilkkav-ePathram
ന്യൂദല്‍ഹി : ജന സംസ്‌കൃതി നടത്തിയ ഏഴാമത് സഫ്ദർ ഹാഷ്മി അഖി ലേന്ത്യാ നാടക രചനാ മത്സര ത്തില്‍ ശ്രീജിത് പൊയില്‍ കാവ് പുരസ്‌കാര ജേതാ വായി. ശ്രീജിത്തി ന്റെ ‘എന്‍. എച്ച്.-77 ദുരന്ത ത്തിലേക്ക് ഒരു പാത’ എന്ന രചന യാണ് പുരസ്‌കാര ത്തിന് അർഹമായത്.

പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള, ഡോ. സാം കുട്ടി പട്ടംകരി, ജോ മാത്യു എന്നിവ രട ങ്ങിയ ജൂറി യാണ് പുരസ്‌കാര ജേതാവിനെ തെര ഞ്ഞെ ടുത്തത്.

കോഴിക്കോട് പോയില്‍ കാവ് സ്വദേശി യാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍ നിന്നും ബിരുദവും ബിരു ദാനന്തര ബിരുദവും നേടിയ ശ്രീജിത് നിര വധി നാടക ങ്ങള്‍ സംവി ധാനം ചെയ്തിട്ടുണ്ട്. രണ്ട് തവണ രചനക്കും സംവി ധാന ത്തിനു മുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥ മാക്കി യിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാടക മത്സര മായ അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തില്‍ ശ്രീജിത്ത് സംവിധാനം ചെയ്ത ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടക ത്തിലൂടെ മികച്ച സംവിധായ കനുള്ള പുരസ്കാരം ഈ വര്ഷം ശ്രീജിത്ത് കരസ്ഥമാക്കി.

ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘ ടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സര ത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചന യായി തെര ഞ്ഞെ ടുക്ക പ്പെട്ടി രുന്നു. സദാചാര വാര്‍ത്തകള്‍, എക്കോ, മറു പിറവി, പുഴു പ്പല്ല്, സമീറ പറയുന്നത്, ദ്വയം, മൂന്നാം നാള്‍ തുടങ്ങി യവ യാണ് പ്രധാന രചനകള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം

February 22nd, 2017

wedding-coast-reduce-marriage-ePathram
ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തര വിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.

ഇരുപതിലധികം വിഭവ ങ്ങള്‍ വിള മ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവ ങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.

നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനു വദി ക്കുക യുള്ളൂ.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നി വര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയ ന്ത്രണ ങ്ങള്‍ ബാധക മാണ്. ചടങ്ങു കളില്‍ ഉച്ച ഭാഷി ണി കളും പടക്ക ങ്ങളും ഉപ യോഗി ക്കു ന്നതും തടഞ്ഞി ട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റിയേക്കുമെന്ന് സൂചന

February 21st, 2017

sasikala_epathram

ചെന്നൈ : ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരീപുത്രനുമായ ടിടിവി ദിനകരന്‍ ജയിലിലെത്തി ശശികലയെ സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ഇവര്‍ തമ്മില്‍ സംസാരിച്ചു.
ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ശിക്ഷ പ്രകരം ശശികല ജയിലിലെത്തുന്നത്. അതിനുശേഷം ഇതാദ്യമായാണ് കുടുംബത്തില്‍ നിന്നും ഒരാള്‍ ശശികലയെ കാണുന്നത്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെയാണ് ദിനകരന്‍ ശശികലയെ കാണാന്‍ ജയിലിലെത്തിയത്. ജയിലില്‍ വെച്ച് നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹമുണ്ടെന്ന് ശശികല ദിനകരനെ അറിയിച്ചതായാണ് സൂചന.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശശികല ജയിലില്‍

February 15th, 2017

sasikala_epathram
ചെന്നൈ : അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതിയിൽ കീഴ ടങ്ങി.

അനധികൃത സ്വത്ത് സമ്പാദന ക്കേ സിലെ സുപ്രീം കോടതി വിധി യെ തുടര്‍ന്ന് കീഴട ങ്ങിയ ശശികല യെയും കൂട്ടു പ്രതി കളായ ജെ. ഇള വരശി, വി. എൻ. സുധാ കരൻ എന്നിവ രേയും പരപ്പന അഗ്ര ഹാര ജയിലി ലേക്ക് മാറ്റി.

കീഴടങ്ങുവാന്‍ സമയം നീട്ടി നല്‍കണം എന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി യതിനെ തുടര്‍ ന്നാണ് ശശി കല ഇന്നു തന്നെ പരപ്പന യില്‍ എത്തി യത്.

ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതി യിൽ കീഴടങ്ങിയ മൂന്നു പേരെയും നട പടി കൾക്ക് ശേഷം ജയിലി ലേക്ക് മാറ്റുക യാ യി രുന്നു. ശശി കല യുടെ ഭർത്താവ് എം. നട രാജനും മുതിർന്ന നേതാക്കളും കോടതി യിൽ എത്തി യിരുന്നു.

കനത്ത സുരക്ഷ യാണ് ശശി കല യെയും മറ്റു രണ്ടു പ്രതി കളെയും പാർപ്പി ക്കു വാനു ള്ള ജയിൽ പരി സരത്ത് ഒരുക്കി യിരി ക്കുന്നത്. ജയിലിന്റെ മൂന്നു കിലോ മീറ്റർ ചുറ്റള വിൽ നിരോധനാജ്ഞയും പുറ പ്പെടു വി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം
Next »Next Page » ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റിയേക്കുമെന്ന് സൂചന »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine