ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

September 4th, 2013

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.

മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.

പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരം- ബി.ജെ.പി

September 2nd, 2013

ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരമാണെന്നും കലാപത്തിന് നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും ബി.ജെ.പി. ന്യൂഡെല്‍ഹിയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ഒരു ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെന്ന് താന്‍ സമ്മതിക്കുകയാണെന്നും വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവിച്ചു പോയ ഏത് അബദ്ധവും തിരുത്തുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.

കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി മോഡി ആണെന്ന രീതിയില്‍ അദ്ദേഹത്തിനും മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കലാപത്തെ കുറിച്ച് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം വായിച്ചുവെന്നും മോഡി വളരെ ദുഖിതനായിട്ടാണ് കാണപ്പെട്ടതെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ മൂലം പാര്‍ട്ടി നയങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ചെല്ലുവാന്‍ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശിലും, ഛത്തീസ് ഗഡിലും, ഗോവയിലും ന്യൂനപക്ഷം ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടാത്തതിനു 50 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനും ഉത്തരവാദിത്വം ഉണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നതെന്നും അദ്ദെഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

August 29th, 2013

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിനെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. അറസ്റ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ സ്ഥിതീകരിച്ചു എങ്കിലും ഏതു ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. അഞ്ചുവര്‍ഷമായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഈ ഭീകരനെ പിടികൂടുവാനായി ശ്രമിച്ചു വരികയായിരുന്നു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത.

കൊടും ഭീകരനായ ഭട്കല്‍ കര്‍ണ്ണാടക സ്വദേശിയാണ്. 31 കാരനായ ഇയാളുടെ യദാഥ പേര് അഹമ്മദ് സരാര്‍ സിദ്ധിബാപ്പ എന്നാണ്. നിരവധി സ്ഫോടനക്കേസില്‍ പ്രതിയായ ഭട്കല്‍ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് തോക്ക് ഉപയോഗിക്കല്‍,ബോബ് നിര്‍മ്മാണം, നുഴഞ്ഞു കയറ്റം തുടങ്ങിയവയില്‍ പരിശീനം നല്‍കുന്നതില്‍ ഇയാള്‍ നിഷ്കര്‍ഷ പാലിച്ചിരുന്നു. മിതഭാഷിയായ ഭട്കല്‍ പോലീസിനു പിടികൊടുക്കാതിരിക്കുവാന്‍ മൊബൈല്‍ ഫോണ്‍, ഈ മെയില്‍ തുടങ്ങിയവ അധികം ഉപയോഗിക്കാറില്ല എന്ന് പറയപ്പെടുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നും ഭീകര പരിശീലനം നേടുകയും നിരവധി ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും കരുതുന്നു.

പൂനൈ ജര്‍മ്മന്‍ ബേക്കറി സ്ഫോടന സ്ഥലത്തെ സി.സി.ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ട്. ഡെല്‍ഹി ഹൈക്കോടതി സ്ഫോടനം, ബാംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയിലും ഇയാള്‍ക്ക് പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഭട്കലിന്റെ അറസ്റ്റോടെ മറ്റു പല സ്ഫോടനങ്ങളുമായും ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും എന്നാ‍ണ് കരുതുന്നത്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ഡാന്‍സ് ബാറില്‍ പോലീസ് റെഡ്‌ഡ് ; 6 യുവതികള്‍ക്കൊപ്പം എം.എല്‍.എ അറസ്റ്റില്‍

August 28th, 2013

പനാജി: ഗോവയിലെ ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങ്ങ് അറസ്റ്റിലായി. സീതാപൂര്‍ എം.എല്‍.എ ആണ് ഇദ്ദേഹം. എം.എല്‍.എയ്ക്കൊപ്പം ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ആറു യുവതികളേയും യു.പി., നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും പുരുഷന്മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാന്‍സ് ബാറില്‍ നിന്നും ഉള്ള ബഹളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഗോവന്‍ എം.എല്‍.എ ആണ് പോലീ‍സില്‍ വിവരം അറിയിച്ചത്. റെയ്ഡിനെത്തിയ പോലീസുകാര്‍ മഹേന്ദ്ര സിങ്ങ് എം.എല്‍.എ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് സ്പീക്കറുടെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായ എം.എല്‍.എ ഉള്‍പ്പെടെ ഉള്ളവരെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ലക്‍നൌ ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ ഉള്ള മഹേന്ദ്ര സിങ്ങ് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭഗവതി സിങ്ങിനെ മരുമകന്‍ ആണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

August 28th, 2013

മുംബൈ:
ഡോളറിനെതിരെ ഉള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഇന്നലെ 66 രൂപയിലെത്തിയ രൂപ ഇന്ന് വീണും ഇടിഞ്ഞ് 68 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ തകര്‍ച്ച തുടരാന്‍ സാധ്യതയുണ്ടെന്നാണ്‍` സാമ്പത്തിക വിഗദര്‍ ഭയപ്പെടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഴ്ചയില്‍ എട്ടുശതമാനത്തിലധികമാണ് രൂപയുടെ തകര്‍ച്ച രേഖപ്പെടുത്തിയത്. തര്‍കര്‍ച്ചയെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍.ബി.ഐ നടപടിയെടുത്തിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം കരുതുവാന്‍. ഓഹരിവിപണിയിലും കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിര്‍ക്കുന്നത്. ഇന്നലെ 590 പോയന്റോളം സെന്‍സെക്സ് തകര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 300 പോയന്റോളം സെന്‍സെക്സ് താഴേക്ക് പോയി. നിഫ്റ്റിയിലും തകര്‍ച്ച തുടരുകയാണ്.രൂപ തിരിച്ചു കയറുവാന്‍ ക്ഷമയോടെ കാത്തിരിക്കുവാനാണ് ധനകാര്യ മന്ത്രി പി.ചിതംബരത്തിന്റെ ഉപദേശം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു
Next »Next Page » ഡാന്‍സ് ബാറില്‍ പോലീസ് റെഡ്‌ഡ് ; 6 യുവതികള്‍ക്കൊപ്പം എം.എല്‍.എ അറസ്റ്റില്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine