മന്‍‌മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത നേതാവ്

July 9th, 2012

manmohan-singh-time-epathram

ന്യൂഡെല്‍ഹി : മന്‍‌മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രധാന മന്ത്രിയാണെന്ന് ‘ടൈം’ മാസിക. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു വിത്തു പാകിയ മന്‍‌മോഹനെ കമ്പോള ശക്തികള്‍ക്ക് വലിയ പ്രിയമായിരുന്നു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടവന്‍ എന്നാണ് ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അഴിമതി, സാമ്പത്തിക വളര്‍ച്ചയിലെ കുറവ്, രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവയെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. മന്‍‌മോഹന്റെ മുഖചിത്രവുമായി ഇറങ്ങുന്ന ഏഷ്യന്‍ എഡിഷനിലാണ്‌ ഇതേ പറ്റി ഉള്ളത്.

ദീര്‍ഘകാല വികസനത്തെ പറ്റി സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നില്ലെന്നും, രാജ്യം പിന്നോക്കം പോകുകയാണെന്നും ലേഖനം പറയുന്നു. നിഴലില്‍ നില്‍ക്കുന്ന മനുഷ്യനാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയെന്നും, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള “അനൌദ്യോഗിക അധികാരം പങ്കിടല്‍” മന്‍‌മോഹനു കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്നും, പരിഷ്കരണ നടപടികളില്‍ മന്‍‌മോഹന്‍ പരാജയപ്പെട്ടുവെന്നും മാസിക വിലയിരുത്തുന്നു.

ടൈം മാസികയുടെ വിലയിരുത്തല്‍ ബി. ജെ. പി. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അഴിമതിയും നാഥനില്ലായ്മയും ആണ് മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവര്‍ ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കർണ്ണാടക : ഗൌഡ ഒഴിഞ്ഞു, ഷെട്ടാർ മുഖ്യമന്ത്രി

July 8th, 2012

jagdish-shettar-epathram

ബംഗളൂരു : ബി. ജെ. പി. നേതാവ് ഡി. വി. സദാനന്ദ ഗൌഡ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ലിംഗായത്ത് നേതാവും ബി. എസ്. യെദ്യൂരപ്പയുടെ അനുഭാവിയുമായ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇന്ന് രാവിലെ തലസ്ഥാനത്ത് നടന്ന പാർട്ടി യോഗത്തിന് ശേഷം ബി. ജെ. പി. അദ്ധ്യക്ഷൻ നിതിൻ ഗട്കരി ഈ കാര്യം പ്രഖ്യാപിച്ചു. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാജി പാർട്ടി സ്വീകരിച്ചു. ജഗദീഷ് ഷെട്ടാർ പുതിയ മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും എന്നാണ് പാർട്ടി തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു

July 7th, 2012

delhi-airport-metro-express-epathram

ഡെൽഹി : ഡെൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് അനിശ്ചിത കാലത്തേയ്ക്ക് പ്രവർത്തനം നിർത്തുന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മെട്രോ പദ്ധതി 2011 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ പ്രശ്നങ്ങളിൽ ആയിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് മെട്രോ എക്സ്പ്രസ് നയിക്കുന്നത്. ഏറെ നാളായി റിലയൻസിന്റെ ഈ സംരംഭം നഷ്ടത്തിലാണ്. എന്നാൽ ഇപ്പോൾ മെട്രോ നിർത്തി വെയ്ക്കാൻ സുരക്ഷാ കാരണങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിശോധനയിൽ നിർമ്മാണത്തിൽ ചില വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി നിർത്തി വെയ്ക്കാൻ ശുപാർശ ചെയ്തതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കലാം പരിഹാസ കഥാപാത്രമായി : ബാല്‍ താക്കറെ

July 2nd, 2012

bal-thackeray-epathram

മുംബൈ: ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ലെന്ന് പറഞ്ഞ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന തലവന്‍ ബാല്‍ താക്കറെ രംഗത്ത്‌ വന്നു . കലാം തികഞ്ഞ കാപട്യക്കാരനെന്ന രൂക്ഷ വിമര്‍ശനമാണ് താക്കറെ നടത്തിയത്.  ‘ടേണിംഗ് പോയിന്റ്സ്’ എന്ന തന്റെ പുതിയ പുസ്തകത്തിൽ 2004-ലെ തെരഞ്ഞെടുപ്പിന് ശേഷം സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് ആ കാലയളവില്‍ രാഷ്ട്രപതി ആയിരുന്ന കലാം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ കലാമിനെ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയെന്നു താക്കറെ പറഞ്ഞു. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ല എന്നത് അപമാനമാണെന്നും താക്കറെ കുറ്റപ്പെടുത്തി

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു
Next »Next Page » പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത് »



  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine