പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി

August 22nd, 2012

hate sms-epathram

ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന്  പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ .  സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ്  കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.

ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍  ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

August 22nd, 2012
Gehna vasisht-epathram
മുംബൈ: ദേശീയ പതാകയെ ബിക്കിനിയാക്കി ഫോട്ടോയ്ക്ക് പോസു ചെയ്ത നടിയും മോഡലുമായ ഗെഹ്ന വസിഷ്ഠിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ബിക്കിനിയിട്ട് ഒരു ബീച്ചില്‍ പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക് ജനശക്തിയുടെ നേതാവ് രവീന്ദ്ര ബ്രഹ്മ  ഡക്കാന്‍ ജിംഖാന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ  തുടര്‍ന്നാണ് ഗെഹ്നയെ അറസ്റ്റു ചെയ്തത്. മുബൈ അന്ധേരിയില്‍ നിന്നുമാണ് നടിയെ പോലീസ് പിടികൂടിയത്. അറസ്റ്റു വാര്‍ത്ത പോലീസ് ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതെങ്കിലും താരം സ്വര്‍ണ്ണമെഡല്‍ നേടിയാല്‍ താന്‍ നഗ്നയോട്ടം നടത്തുമെന്ന് ഇരുപത്തി മൂന്നുകരിയായ ഈ നടി പ്രഖ്യാപിച്ചിരുന്നു. പ്രശസ്തി നേടുവാന്‍ താരങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ശക്തമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

വ്യാജ എസ്.എം.എസിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമെന്ന് കേന്ദ്ര ഏജന്‍സി

August 22nd, 2012

hate sms-epathram

ന്യൂഡെല്‍ഹി: ആസ്സാമിലെ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ ആക്രമിക്കപ്പെടുമെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുജിയുമാണെന്ന് കേന്ദ്ര ഏജന്‍സി. സംഭവത്തെ കുറിച്ച് അന്വേഷിച്ച  ഏജന്‍സി കേന്ദ്ര സര്‍ക്കാറിനു നല്‍കിയ  പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഏതൊക്കെ വ്യക്തികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എസ്.എം.എസിനൊപ്പം എം. എം. എസ്. വഴി വ്യാപകമായി വ്യാജ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങി പല നഗരങ്ങളില്‍ നിന്നും വന്‍ തോതില്‍ പാലായനം ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

August 22nd, 2012

accident-epathram

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. മലപ്പുറം എടക്കര സ്വദേശികളായ അയനിക്കുണ്ടന്‍ അബ്ബാസ്, ഭാര്യ ബേബി ഷെരീജ, മകന്‍ ജാബിര്‍, ഉമ്മ ആയിഷ, സഹോദരന്‍ ജാഫര്‍ എന്നിവരാണ് മരിച്ചത്.  നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മരത്തിലിടിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

August 18th, 2012

gopal-kanda-with-Geetika-epathram
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാ‍ാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു.  ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത്  നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു


« Previous Page« Previous « കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം
Next »Next Page » വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine