ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു

July 7th, 2012

delhi-airport-metro-express-epathram

ഡെൽഹി : ഡെൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് അനിശ്ചിത കാലത്തേയ്ക്ക് പ്രവർത്തനം നിർത്തുന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മെട്രോ പദ്ധതി 2011 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ പ്രശ്നങ്ങളിൽ ആയിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് മെട്രോ എക്സ്പ്രസ് നയിക്കുന്നത്. ഏറെ നാളായി റിലയൻസിന്റെ ഈ സംരംഭം നഷ്ടത്തിലാണ്. എന്നാൽ ഇപ്പോൾ മെട്രോ നിർത്തി വെയ്ക്കാൻ സുരക്ഷാ കാരണങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിശോധനയിൽ നിർമ്മാണത്തിൽ ചില വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി നിർത്തി വെയ്ക്കാൻ ശുപാർശ ചെയ്തതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കലാം പരിഹാസ കഥാപാത്രമായി : ബാല്‍ താക്കറെ

July 2nd, 2012

bal-thackeray-epathram

മുംബൈ: ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ലെന്ന് പറഞ്ഞ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന തലവന്‍ ബാല്‍ താക്കറെ രംഗത്ത്‌ വന്നു . കലാം തികഞ്ഞ കാപട്യക്കാരനെന്ന രൂക്ഷ വിമര്‍ശനമാണ് താക്കറെ നടത്തിയത്.  ‘ടേണിംഗ് പോയിന്റ്സ്’ എന്ന തന്റെ പുതിയ പുസ്തകത്തിൽ 2004-ലെ തെരഞ്ഞെടുപ്പിന് ശേഷം സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് ആ കാലയളവില്‍ രാഷ്ട്രപതി ആയിരുന്ന കലാം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ കലാമിനെ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയെന്നു താക്കറെ പറഞ്ഞു. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ല എന്നത് അപമാനമാണെന്നും താക്കറെ കുറ്റപ്പെടുത്തി

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു

June 27th, 2012

veerabhadra-singh-epathram

ന്യൂഡൽഹി : അഴിമതി കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീരഭദ്ര സിങ്ങ് രാജി വെച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ സിങ്ങ് 1989-ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ സിങ്ങിന്റെ ഭാര്യയും പ്രതിയാണ്. മൊഹീന്ദര്‍ ലാല്‍ എന്ന ഐ. എസ്. എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും വീരഭദ്ര സിങ്ങ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തു വന്നിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.

2010-ല്‍ ആണ് അഴിമതിക്കേസില്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നും കേസ് സി. ബി. ഐ. ക്ക് വിടണമെന്നുമുള്ള സിങ്ങിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണയിലാണ്. അഞ്ചു തവണ ഹിമാചല്‍‌ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു വീരഭദ്ര സിങ്ങ്. യു. പി. എ. സര്‍ക്കാരില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിങ്ങ്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയും, ദയാനിധി മാരനും നേരത്തെ രാജി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന് ആള്‍ പിടിയില്‍

June 25th, 2012
taj_mumbai_terror_attack-epathram
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ എന്നു കരുതുന്ന അബു ഹംസയെ (സയ്ഡ് ജബിയുദിന്‍) ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ 21 നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അബു ഹംസയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ഇയാളാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്.  അബു ഹംസക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ
Next »Next Page » അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine