ബംഗളൂരു: അസിം പ്രേംജിക്ക് പിന്നാലെ ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. മന്‍മോഹന്‍ സിംഗ് ഒരു പ്രതീക്ഷയും തരുന്നില്ലെന്നും 1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തിയ അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷ വെറുതെ യായിരിക്കുകയാണെന്നും നാരായണ മൂര്‍ത്തിപറഞ്ഞു. 2004 മുതല്‍ 2011 വരെ ഇന്ത്യയില്‍ കാര്യമായ ഒരു സാമ്പത്തിക പരിഷ്കാരവും വരുത്താന്‍ അദ്ദേഹത്തിനായില്ല, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും മൂര്‍ത്തി വ്യക്തമാക്കി