- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.
2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.
- ജെ.എസ്.
വായിക്കുക: കായികം, തട്ടിപ്പ്, വിവാദം, വൈദ്യശാസ്ത്രം, സ്ത്രീ
ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍. 28 കോടി രൂപ കൊടുത്ത് പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ് എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത് എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, രാജ്യരക്ഷ, വിവാദം
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പ്രതിഷേധം, വിവാദം
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം