ധാരാ സിംഗ് അന്തരിച്ചു

July 12th, 2012

actor-dhara-sing-ePathram
മുംബൈ : ഗുസ്തി ഇതിഹാസവും പ്രശസ്ത ചലച്ചിത്ര നടനുമായ ധാരാ സിംഗ് (84) അന്തരിച്ചു. മുംബൈ യിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികില്‍സ യിലായിരുന്നു. രക്ത സമ്മര്‍ദവും ഹൃദയമിടിപ്പും വളരെ കുറഞ്ഞതിനെ ത്തുടര്‍ന്നു ശനിയാഴ്ച യാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ യാണ് അന്ത്യം സംഭവിച്ചത്.

1928 ല്‍ പഞ്ചാബിലെ അമൃത്സറിലാണ് ധാരാ സിംഗ് ജനിച്ചത്. ഇന്ത്യന്‍ ഗുസ്തിയെ ലോകോത്തര പ്രശസ്തി യിലേക്ക് എത്തിച്ച ധാരാ സിംഗ് 1968 ല്‍ അമേരിക്ക യില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ പ്രൊഫഷണല്‍ ലോക ചാമ്പ്യനായി. ഗുസ്തിയില്‍ റുസ്തം ഇ ഹിന്ദ് സ്ഥാനം നേടിയിട്ടുള്ള അദ്ദേഹം സിനിമ യില്‍ സജീവമായി.

ദൂരദര്‍ശന്‍ അവതരിപ്പിച്ച രാമാനന്ദ് സാഗറിന്റെ രാമായണം ടെലിവിഷന്‍ സീരിയ ലില്‍ ഹനുമാന്റെ വേഷം ധാരാ സിംഗിനായി രുന്നു. മഹാഭാരതം ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ മുത്താരം കുന്ന് പി. ഒ. എന്ന സിനിമ യിലൂടെ മലയാളി കള്‍ക്കും സുപരിചിതനാണ് അദ്ദേഹം.

വാട്ടണ്‍ സി ദൂര്‍, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേര്‍ ദില്‍, സിക്കന്ദര്‍ ഇ അസം, രാക്ക, മേരാ നാം ജോക്കര്‍, ധരം കരം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2007-ല്‍ ജബ് വി മെറ്റിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2003-2009 കാലയളവില്‍ ബി ജെ പി യുടെ രാജ്യസഭാംഗം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍‌മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത നേതാവ്

July 9th, 2012

manmohan-singh-time-epathram

ന്യൂഡെല്‍ഹി : മന്‍‌മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രധാന മന്ത്രിയാണെന്ന് ‘ടൈം’ മാസിക. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു വിത്തു പാകിയ മന്‍‌മോഹനെ കമ്പോള ശക്തികള്‍ക്ക് വലിയ പ്രിയമായിരുന്നു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടവന്‍ എന്നാണ് ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അഴിമതി, സാമ്പത്തിക വളര്‍ച്ചയിലെ കുറവ്, രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവയെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. മന്‍‌മോഹന്റെ മുഖചിത്രവുമായി ഇറങ്ങുന്ന ഏഷ്യന്‍ എഡിഷനിലാണ്‌ ഇതേ പറ്റി ഉള്ളത്.

ദീര്‍ഘകാല വികസനത്തെ പറ്റി സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നില്ലെന്നും, രാജ്യം പിന്നോക്കം പോകുകയാണെന്നും ലേഖനം പറയുന്നു. നിഴലില്‍ നില്‍ക്കുന്ന മനുഷ്യനാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയെന്നും, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള “അനൌദ്യോഗിക അധികാരം പങ്കിടല്‍” മന്‍‌മോഹനു കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്നും, പരിഷ്കരണ നടപടികളില്‍ മന്‍‌മോഹന്‍ പരാജയപ്പെട്ടുവെന്നും മാസിക വിലയിരുത്തുന്നു.

ടൈം മാസികയുടെ വിലയിരുത്തല്‍ ബി. ജെ. പി. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അഴിമതിയും നാഥനില്ലായ്മയും ആണ് മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവര്‍ ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കർണ്ണാടക : ഗൌഡ ഒഴിഞ്ഞു, ഷെട്ടാർ മുഖ്യമന്ത്രി

July 8th, 2012

jagdish-shettar-epathram

ബംഗളൂരു : ബി. ജെ. പി. നേതാവ് ഡി. വി. സദാനന്ദ ഗൌഡ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ലിംഗായത്ത് നേതാവും ബി. എസ്. യെദ്യൂരപ്പയുടെ അനുഭാവിയുമായ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഇന്ന് രാവിലെ തലസ്ഥാനത്ത് നടന്ന പാർട്ടി യോഗത്തിന് ശേഷം ബി. ജെ. പി. അദ്ധ്യക്ഷൻ നിതിൻ ഗട്കരി ഈ കാര്യം പ്രഖ്യാപിച്ചു. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രാജി പാർട്ടി സ്വീകരിച്ചു. ജഗദീഷ് ഷെട്ടാർ പുതിയ മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും എന്നാണ് പാർട്ടി തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു

July 7th, 2012

delhi-airport-metro-express-epathram

ഡെൽഹി : ഡെൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് അനിശ്ചിത കാലത്തേയ്ക്ക് പ്രവർത്തനം നിർത്തുന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മെട്രോ പദ്ധതി 2011 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ പ്രശ്നങ്ങളിൽ ആയിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് മെട്രോ എക്സ്പ്രസ് നയിക്കുന്നത്. ഏറെ നാളായി റിലയൻസിന്റെ ഈ സംരംഭം നഷ്ടത്തിലാണ്. എന്നാൽ ഇപ്പോൾ മെട്രോ നിർത്തി വെയ്ക്കാൻ സുരക്ഷാ കാരണങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിശോധനയിൽ നിർമ്മാണത്തിൽ ചില വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി നിർത്തി വെയ്ക്കാൻ ശുപാർശ ചെയ്തതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « കലാം പരിഹാസ കഥാപാത്രമായി : ബാല്‍ താക്കറെ
Next »Next Page » ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine