- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പോലീസ്
ന്യൂഡല്‍ഹി: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. കാലവര്‍ഷത്തില്‍ ലഭിക്കാറുള്ള മഴയുടെ കുറവും മധ്യ പസഫിക് സമുദ്രത്തില്‍ ചൂടു കൂടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം സെപ്‌റ്റംബറിലെ മഴയില്‍ ഉണ്ടാകാവുന്ന കുറവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജൂണില്‍ പതിവിലും വൈകി എത്തിയ കാലവര്‍ഷ മഴയില്‍ പതിവിലും 20 ശതമാനം കുറവാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ 471.4 മില്ലീമീറ്റര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഇക്കുറി 378.8 മില്ലിമീറ്റര്‍ മാത്രമാണു ഈ വർഷം ലഭിച്ച മഴ.
- ഫൈസല്‍ ബാവ
ലണ്ടന്‍: ഒളിമ്പിക്‌സില്‍ വിജയകുമാറിന് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയതോടെ രാജ്യത്താകെ ആഹ്ലാദ തിരയിളക്കം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്‌റ്റളിലാണ് ഹിമാചല്‍ പ്രദേശ് സ്വദേശി വിജയ് കുമാര്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി അഭിമാനമായത്. ലോകറെക്കോഡി നൊപ്പമെത്തിയ പ്രകടനം കാഴ്ച വെച്ച ക്യൂബയുടെ ല്യൂറിസ് പ്യൂപോയ് 34 പോയിന്റോടെ സ്വര്‍ണ്ണം നേടി വെള്ളിമെഡല്‍ ലഭിച്ച വിജയ് കുമാറിന് 30 പോയിന്റാണ് ലഭിച്ചത്. 27 പോയിന്റോടെ ചൈനയുടെ ഫെംഗിനാണ് വെങ്കലം.
- ഫൈസല്‍ ബാവ
ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.
അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.
- ജെ.എസ്.
വായിക്കുക: അക്രമം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, രാജ്യരക്ഷ
ഹൈദരാബാദ്: ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അമ്പതോളം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈക്കു പോവുകയായിരുന്ന വണ്ടി പുലര്‍ച്ചെ 4.28ന് നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. അമ്പതോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കത്തിക്കരിഞ്ഞ ബോഗിയില്‍ നിന്ന് ഇതു വരെ 25 മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുള്ളത്. ഗുരുതരമായ പരിക്കുകളുള്ള ആറു പേരടക്കം 20 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ നാലു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവര്‍ പഞ്ചാബ് സ്വദേശികളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
തീവണ്ടിയുടെ കക്കൂസിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് നെല്ലൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീധര്‍ അറിയിച്ചു. നക്സലേറ്റുകള്‍ക്ക് സ്വാധനീമുള്ള മേഖലയായാതിനാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: സെക്കന്ദരാബാദ് : 040-27786723, 27700868, വിജയവാഡ : 0866-2345863, 2345864, നെല്ലൂര്‍ : 0861-2331477, 2576924; ന്യൂഡല്‍ഹി : 011-23342954, 23341072, 23341074, ഹസ്രത്ത് നിസാമുദ്ദീൻ : 011-24359748.
- ഫൈസല്‍ ബാവ