മുംബൈ:  ദേശീയ പതാകയെ ബിക്കിനിയാക്കി ഫോട്ടോയ്ക്ക് പോസു ചെയ്ത നടിയും മോഡലുമായ  ഗെഹ്ന വസിഷ്ഠിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  ബിക്കിനിയിട്ട് ഒരു  ബീച്ചില്‍ പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി  പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക് ജനശക്തിയുടെ നേതാവ് രവീന്ദ്ര ബ്രഹ്മ   ഡക്കാന്‍ ജിംഖാന പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ  തുടര്‍ന്നാണ് ഗെഹ്നയെ അറസ്റ്റു  ചെയ്തത്. മുബൈ അന്ധേരിയില്‍ നിന്നുമാണ് നടിയെ പോലീസ് പിടികൂടിയത്. അറസ്റ്റു  വാര്‍ത്ത പോലീസ് ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ലണ്ടന്‍ ഒളിമ്പിക്സില്‍  ഇന്ത്യയില്‍ നിന്നുമുള്ള ഏതെങ്കിലും താരം സ്വര്‍ണ്ണമെഡല്‍ നേടിയാല്‍ താന്‍  നഗ്നയോട്ടം നടത്തുമെന്ന് ഇരുപത്തി മൂന്നുകരിയായ ഈ നടി പ്രഖ്യാപിച്ചിരുന്നു.  പ്രശസ്തി നേടുവാന്‍ താരങ്ങള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ശക്തമായ  പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.
                
                
                
                
                                
				- ന്യൂസ് ഡെസ്ക്
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, കോടതി, വിവാദം