ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ . സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.
ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍ ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, തീവ്രവാദം