അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു

June 27th, 2012

veerabhadra-singh-epathram

ന്യൂഡൽഹി : അഴിമതി കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീരഭദ്ര സിങ്ങ് രാജി വെച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ സിങ്ങ് 1989-ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ സിങ്ങിന്റെ ഭാര്യയും പ്രതിയാണ്. മൊഹീന്ദര്‍ ലാല്‍ എന്ന ഐ. എസ്. എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും വീരഭദ്ര സിങ്ങ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തു വന്നിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.

2010-ല്‍ ആണ് അഴിമതിക്കേസില്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നും കേസ് സി. ബി. ഐ. ക്ക് വിടണമെന്നുമുള്ള സിങ്ങിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണയിലാണ്. അഞ്ചു തവണ ഹിമാചല്‍‌ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു വീരഭദ്ര സിങ്ങ്. യു. പി. എ. സര്‍ക്കാരില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിങ്ങ്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയും, ദയാനിധി മാരനും നേരത്തെ രാജി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന് ആള്‍ പിടിയില്‍

June 25th, 2012
taj_mumbai_terror_attack-epathram
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ എന്നു കരുതുന്ന അബു ഹംസയെ (സയ്ഡ് ജബിയുദിന്‍) ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ 21 നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അബു ഹംസയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ഇയാളാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്.  അബു ഹംസക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ

June 25th, 2012

mahi-epathram

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ്‌ നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്‌ കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.

സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും  ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ  ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേഷ്‌ ഖന്നയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

June 24th, 2012
RajeshKhanna-epathram
മുംബൈ:ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്‌റ്റാറായ നടന്‍ രാജേഷ്‌ ഖന്നയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല്‌ ദിവസമായി അദ്ദേഹത്തിനു ആഹാരം കഴിക്കാന്‍ കഴിയുന്നില്ലെന്നും മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
1966 ല്‍ ‘ആഖരി ഖത്ത്‌’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പ്രഥമ ചിത്രം ‘രാസ്‌’, ദോ രാസ്‌തേ’, ‘ആരാധന’ എന്നീ ചിത്രങ്ങളുടെ വന്‍ വിജയം അദ്ദേഹത്തെ  അദ്ദേഹം സൂപ്പര്‍താരപദവിയിലെത്തിച്ചു . 1969 നും 1972 നും ഇടയ്‌ക്ക് അദ്ദേഹത്തിന്റേതായി 15 സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ പിറന്നു. ആകെ 163 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ വിവാദ ഭൂമി ടാറ്റക്ക് തന്നെ

June 22nd, 2012

singur-tata-land-epathram

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍  നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ  കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി.  ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.

ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി. ജെ. പിയുടെ പിന്തുണ സാങ്മക്ക്
Next »Next Page » രാജേഷ്‌ ഖന്നയുടെ ആരോഗ്യനില കൂടുതല്‍ വഷളായി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine