ന്യൂഡെല്‍ഹി: മണിചെയ്യിന്‍ കമ്പനികള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അവ ബ്ലേഡ് കമ്പനികളെ പോലെ ആണെന്നും സുപ്രീം കോടതി. നാനോ എക്സല്‍ തട്ടിപ്പില്‍ അറസ്റ്റിലായ കമ്പനി എം.ഡി. ഹരീഷ് മദനീനിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. തട്ടിപ്പിനിരയാകുന്നവര്‍ സാധാരണക്കാരാണെന്നും ഇവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചൂഷണം ചെയ്ത് ആഢംഭര ജീവിതം നയിക്കുകയാണ് കമ്പനിക്കാരെന്നും കോടതി കുറ്റപ്പെടുത്തി. മദനീനിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. അകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പലതരം സ്കീമുകളുടെ മറവില്‍ കോടികളാണ് വിവിധ മണിചെയ്യിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കോടതി, തട്ടിപ്പ്