ന്യൂഡല്‍ഹി: ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തെരെഞ്ഞെടുക്കപെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയായിരുന്നു പ്രണബിന് എതിരെ മത്സരിച്ചത്. പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ സങ്മയേക്കാള്‍ വ്യക്തമായ ലീഡ് നേടാന്‍ പ്രണബിന് കഴിഞ്ഞു. ബിജെപി അധികാരത്തിലുള്ള ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് സാഗ്മയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ബി. ജെ. പി. ഭരിക്കുന്ന കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍ കിട്ടിയത് . ഇവിടെ 19 ബി. ജെ. പി എം.എല്‍.എമാര്‍ പ്രണബിന് വോട്ടുചെയ്തപ്പോള്‍ പ്രണബ് 117 വോട്ടുകള്‍ ലഭിച്ചു, സങ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ഇതില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗിന്റെ വോട്ടും ഉള്‍പ്പെടും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍