ലക്‍നൌ: പ്രണയ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ അസറ ഗ്രാമ പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു. സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ മുഖം മറയ്ക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വിലക്കുകളുടെ പട്ടികയില്‍ പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ സ്ത്രീകള്‍ക്ക് ഉള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചായത്ത് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിവിധ സ്ത്രീ സംഘടനകളും സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നടപടികൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഗ്രാമത്തില്‍ നേരത്തെയും സ്ത്രീകള്‍ക്കെതിരെ ഇത്തരം കടുത്ത നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഇവിടത്തെ പുരുഷന്മാര്‍ പ്രോത്സാഹനം നല്‍കാറില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം
കേരളം മാത്രമല്ല ഇന്ത്യയും അതിവേഗം ബഹുദൂരം.???