അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ പത്രിക നല്‍കി, കോണ്‍ഗ്രസ് പിന്തുണയ്ക്കും

June 6th, 2012

dimple-yadav-epathram

കനൗജ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്‌ കനൗജ് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയതിനെത്തുടര്‍ന്ന് രാജിവച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. എസ്. പിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും എന്ന പ്രത്യേകത കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എസ്. പി. പിന്തുണ പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാബാ രാംദേവിന് പിന്തുണയേകാന്‍ ബി.ജെ.പി. രംഗത്ത്

June 5th, 2012

Gadkari_Ramdev-epathram
ന്യൂഡല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ല് ലോകസഭയില്‍ പാസാക്കുന്നതിനു വേണ്ടി പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ കൂടെ ഉപവാസം നടത്തുന്ന ബാബാ രാംദേവിന് ബി. ജെ. പിയുടെ പിന്തുണ. ബി. ജെ. പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാംദേവിന്റെ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രം എല്ലാ പത്രങ്ങളും അമിത പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ – ബാബാ രാംദേവ് ടീമില്‍ ഭിന്നത, അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

June 4th, 2012

ramdev-arvind khejriwal-epathram
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു‍. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും   അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള്‍ പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു.  വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും  പ്രസംഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കുന്നു

June 2nd, 2012

air-india-maharaja-epathram

ന്യൂഡൽഹി : മൂന്നാഴ്ച്ചയിലേറെ നീണ്ട പൈലറ്റ് സമരം മൂലം ഉണ്ടായ നഷ്ടത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ജൂൺ 1 മുതൽ ഇടക്കാല പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറവായ ഒട്ടേറെ അന്താരാഷ്ട്ര പാതകളിൽ തല്ക്കാലം എയർ ഇന്ത്യ വിമാനങ്ങൾ പറത്തില്ല. ഇവയിൽ ഹോങ്കോങ്ങ്, ഒസാക്ക, ടൊറോണ്ടോ, സിയോൾ എന്നിവയും ഉൾപ്പെടും എന്നാണ് സൂചന. ഇതോടെ ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ പറക്കുന്ന 45 അന്താരാഷ്ട്ര റൂട്ടുകൾ 38 ആയി ചുരുങ്ങും. 24 ദിവസം പിന്നിട്ട പൈലറ്റ് സമരം മൂലം 330 കോടിയിലേറെയാണ് എയർ ഇന്ത്യക്ക് നേരിട്ട നഷ്ടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യോമ സേനയ്ക്കായുള്ള അകാശ് മിസൈലുകൾ പരീക്ഷിച്ചു

June 2nd, 2012

akash-missile-epathram

ചാന്ദിപുർ : ഇന്ത്യൻ വ്യോമ സേനയുടെ ഉപയോഗത്തിനായി വികസിപ്പിച്ച ആകാശ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്ററാണ് ഈ മിസൈലുകളുടെ ദൂരപരിധി. ഇവയിൽ 60 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ കയറ്റാനാവും. ഒറീസയിലെ ബലസോറിന് അടുത്തുള്ള ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മിസൈലുകൾ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. തുടർച്ചയായി വിക്ഷേപിക്കപ്പെട്ട രണ്ടു മിസൈലുകളും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് മേധാവി പ്രസാദ് അറിയിച്ചു.

കരസേന നേരത്തേ തന്നെ ആകാശ് മിസൈലുകൾ ഉപയോഗിച്ചു വരുന്നുണ്ട്. വ്യോമ സേനയുടെ ഉപയോഗത്തിനായി പ്രത്യേകമായി രൂപകല്പ്പന ചെയ്തതാണ് ഇന്ന് പരീക്ഷിക്കപ്പെട്ട മിസൈലുകൾ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണിയുടെ വിവാദ പ്രസ്താവന അന്വേഷണത്തില്‍ സഹകരിക്കും: സീതാറാം യെച്ചൂരി
Next »Next Page » എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കുന്നു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine