ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ എന്നു കരുതുന്ന അബു ഹംസയെ (സയ്ഡ് ജബിയുദിന്‍) ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ 21 നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അബു ഹംസയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ഇയാളാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്. അബു ഹംസക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പോലീസ്