- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ദുരന്തം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ ചരക്കു തീവണ്ടിയിലിടിച്ച് പതിനാലു പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.
- ന്യൂസ് ഡെസ്ക്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് വീണത് ഏറെ ആശങ്കകള്‍ക്ക് വഴി വെക്കുന്നു.എന്നാല്‍ രൂപയുടെ മൂല്യം ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്നത് സത്യമാണെന്നും ഇതിനെ ചെറുക്കാന്‍ ശക്‌തമായ പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ യൂറോ സേണിലെ മാന്ദ്യമാണ് ഇവിടെയും ബാധിച്ചിരിക്കുന്നത്. ഓയില്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ഇറക്കുമതി മേഖലയില്‍ ഡോളറിന് വന്ന ഡിമാന്റാണ് രൂപയുടെ മൂല്യം കുറയാന കാരണമായത്. ഇത് ഉടനെ പരിഹരിക്കപെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, സാമ്പത്തികം
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കടല്‍ കൊലപാതക കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്നലെ കൊല്ലത്തെ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ അംബാസഡര്‍ ജിയാകോമോ സാന്‍ഫെലീസിനെ ഇറ്റലി കഴിഞ്ഞ ദിവസം തിരികെ വിളിക്കുകയും, റോമിലെ ഇന്ത്യന്‍ സ്‌ഥാനപതിയേയും വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു പ്രധാനമന്ത്രിമാരും ടെലഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ വാര്‍ത്തകളും ഇന്നലെയാണ് പുറത്തു വന്നത്. ചര്‍ച്ചയില്‍ നാവികരുടെ കസ്‌റ്റഡി നീണ്ടു പോകുന്നതില്‍ മരിയോ മോണ്ടി ആശങ്ക രേഖപ്പെടുത്തിയതായാണ് വിവരം. കേസില്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഇറ്റലി അസംതൃപ്‌തിയും അറിയിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, കോടതി, രാജ്യരക്ഷ
ന്യൂഡല്‍ഹി: വിവാഹിതനായ ശേഷവും സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവിവാഹിതനായി തുടരുന്ന ഭര്‍ത്താവിന്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘അവിവാഹിതനായി’ തുടരുന്ന ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വാദമാണ് യുവതി നിരത്തിയത്. ബിസിനസ് തിരക്ക് മൂലമാണ് തനിയ്ക്ക് പ്രൊഫൈല്‍ തിരുത്താന്‍ സമയം ലഭിയ്ക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഈ വാദം അംഗീകരിക്കാന്‍ യുവതി തയ്യാറായില്ല ആന്ധ്രോപ്രദേശ് സ്വദേശികളാണ് ദമ്പതികള്‍.
രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഔറംഗാബാദ് കുടുംബക്കോടതി ഇരുവരോടും ആറു മാസത്തെ കൗണ്‍സിലിംഗിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, കോടതി, സ്ത്രീ വിമോചനം