ന്യൂ ഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത മുന്‍ ലോക്സഭാ സ്പീക്കന്‍ പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു. മത്സരിക്കാനുള്ള തീരുമാനത്തില് എന്‍. സി. പിയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി. മത്സര രംഗത്ത്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സാങ്മയെ പുറത്താക്കുമെന്ന് എന്‍. സി. പി. നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍. ഡി. എ. ഘടകകക്ഷിയായ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സാങ്മ രാജി പ്രഖ്യാപനം വന്നത്. ബി. ജെ. പിയുടെ പിന്തുണയും ഇദ്ദേഹത്തിനു തന്നെ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ എന്‍. ഡി. എ. ഘടക കക്ഷിയായ ശിവസേന പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്‍. ഡി. എ യില്‍ തര്‍ക്കം തുടരുന്നു എന്നതിന് തെളിവാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം