ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദേശീയ പതാക ആദരിക്കപ്പെടേണ്ടതാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതി നിധാനം ചെയ്യുന്നു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുത്. പതാകയോടുള്ള ആദരവ് നില നിർത്തി വേണം ഇവ ഉപേക്ഷിക്കേണ്ടത് എന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.
ദേശീയ പതാകയോട് അനാദരവ് തടയുവാന്‍ വേണ്ടി യുള്ള (1971 ലെ) നിയമ ത്തിന്റെ രണ്ടാം വകുപ്പ്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ (2002)പ്രകാരം ദേശീയ പതാക കത്തിക്കുക പതാകയെ അപമാനിക്കുക എന്നിവ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം എന്നുമാണ് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.