ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡല്‍ഹിയില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു. പ്രവാസികളുടെ വോട്ടവകാ ശത്തിനുളള നടപടികള്‍ പുരോഗമി ക്കുകയാണെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിനകം അത് പൂര്‍ത്തീ കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും 1500ല്‍പ്പരം മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാര്‍ ആദ്യ ദിവസമായിരുന്ന വ്യാഴാഴ്ച നടന്നു. ഇന്ത്യയിലും പുറത്തു നിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കു വെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി.
ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെ ക്കുറിച്ചുള്ള അജ്ഞത മൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കു വെച്ചു. ഇടനില ക്കാരുടെയും സംശയ കരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു.
പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയുടെ ആമുഖ ത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസി സമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ കമ്പനി കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
കെട്ടിട നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധന കാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരു കാരണ വശാലും വ്യാജ വാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു.
– നാരായണന്‍ വെളിയംകോട്



ദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
ദുബായ് : 828 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ എന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ത്തിന്റെ ഉല്‍ഘാടനം ഇന്നലെ വൈകീട്ട് 8 മണിക്ക് യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വ്വഹിച്ചു. നിശ്ചയ ദാര്‍ഢ്യവും കരുത്തുമുള്ള ഒരു ജനതയ്ക്ക് വേണ്ടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത് എന്ന് കെട്ടിടത്തിന്റെ ഉല്‍ഘാടന വേളയില്‍ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് അറിയിച്ചു. ഈ സംരംഭത്തിന്റെ വിജയത്തോടെ ദുബായ്, ലോക ഭൂപടത്തില്‍ തന്നെ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയും മഹത്തായ ഒരു കെട്ടിടം മഹാനായ ഒരാളുടെ പേരില്‍ തന്നെയാണ് അറിയപ്പെടേണ്ടത് എന്നും അതിനാല്‍ കെട്ടിടത്തിന്റെ പേര് മാറ്റി ബുര്‍ജ് ഖലീഫ ബിന്‍ സായിദ് എന്ന് ആക്കിയതായും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു. 





ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. 
























