രണ്ടാം വയസ്സിലേക്ക് കടക്കുന്ന സൊലെസ് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 29 ഞായറാഴ്‌ച്ച തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു നടക്കും. രോഗാതുരരായ കുട്ടികളിലേയ്ക്കും, നിസ്സഹായരായ അവരുടെ മാതാ പിതാക്കളിലേയ്ക്കും തങ്ങളുടെ കണ്ണും മനസ്സും കൊടുക്കാന്‍ തയ്യാറായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ് സൊലെസ്.
വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, പ്രശസ്ത എഴുത്തു കാരന്‍ ആനന്ദ്, മേയര്‍ പ്രൊഫ. ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഡോ. വി. കെ. ബേബി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
പരിപാടിയോട് അനുബന്ധിച്ച് സുപ്രസിദ്ധ ഗായകരായ ഷഹബാസ് അമന്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.



ഒരു വര്‍ഷം മുന്‍പ് ലോകത്തെ പിടിച്ചു കുലുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ ആദ്യ വാര്‍ഷികത്തില്‍ രാഷ്ട്രം കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 60 മണിക്കൂര്‍ നീണ്ടു നിന്ന 10 പാക്കിസ്ഥാനി ഭീകരരുടെ സംഹാര താണ്ഡവത്തില്‍ അന്ന് വിദേശികള്‍ ഉള്‍പ്പെടെ 170ല്‍ ഏറെ പേരാണ് മുംബൈയില്‍ കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡിന്റെ ജോയന്റ് കമ്മീഷണര്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ അടക്കം ഒട്ടേറെ പ്രഗല്‍ഭരായ സൈനിക പോലീസ് ഉദ്യോഗസ്ഥര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഈ ആക്രമണത്തിന്റെ ലക്ഷ്യം തന്നെ എന്തായിരുന്നു എന്നതിനെ കുറിച്ചും, ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാം എന്നതിന്റെ പേരിലും ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നു.
ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ധാരാണാപത്രത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിത്ഫയും ഒപ്പു വച്ചു. 
























