പച്ചക്കറി ഉള്‍പ്പെടെ നിത്യോപ യോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇത് ഇടത്തരക്കാരുടേയും താഴെക്കി ടയിലുള്ള വരുടേയും ജീവിത ത്തിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, ശബരി മല സീസണ്‍ ആരംഭിക്കുക കൂടെ ചെയ്തതോടെ പച്ചക്കറിയുടെ ആവശ്യം ഒന്നു കൂടെ വര്‍ദ്ധിച്ചു.
ഒരു കിലോ സബോളക്ക് 45 രൂപ യോളമാണ് വില. ഉള്ളിക്ക് 43ഉം. മാത്രമല്ല ഇതില്‍ അനുദിനം 2 – 3 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായി ക്കൊണ്ടി രിക്കുന്നത്. ഉള്ളി ഉല്‍പാദനം കൂടുതലായുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും അതു പോലെ മറ്റു പച്ചക്കറികള്‍ കേരളത്തിലേക്ക് വരുന്ന തമിഴ് നാട്ടിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ ഉള്ള കനത്ത വില വര്‍ദ്ധനവിനു കാരണം എന്ന് വ്യാപാരികള്‍ അഭിപ്രായ പ്പെടുന്നു.
വില ക്കയറ്റം മൂലം ജന ജീവിതം ദുസ്സഹ മായിരി ക്കുമ്പോളും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുന്നു എന്ന പരാതി വ്യാപക മായുണ്ട്. വില ക്കയറ്റം തടയുവാന്‍ നടപടി യെടുക്കു മെന്നുള്ള മന്ത്രിമാരുടെ പ്രസ്ഥാവന യല്ലാതെ വിപണിയില്‍ കാര്യമാ യൊന്നും സംഭവി ക്കുന്നുമില്ല.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം