നരേന്ദ്രമോദിയുടെ ആസ്തി 2.51 കോടി,​ വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തി പ്രധാനമന്ത്രി

April 27th, 2019

modi-epathram

വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016-ല്‍ 19.23 ലക്ഷം, 2015-ല്‍ 8.58 ലക്ഷം, 2014-ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം : 117 മണ്ഡല ങ്ങൾ പോളിംഗ് ബൂത്തി ലേക്ക്

April 23rd, 2019

gereral-elections-lok-sabha-2019-ePathram
ന്യൂഡൽഹി : ഏഴു ഘട്ട ങ്ങളി ലായി നട ക്കുന്ന ലോക് സഭാ തെരഞ്ഞെടു പ്പിൻെറ മൂന്നാം ഘട്ട ത്തില്‍ കേരളം, ഗുജ റാത്ത്, ഗോവ എന്നിവിട ങ്ങളിലെ മുഴു വന്‍ സീറ്റു കളി ലേക്കും അടക്കം 13 സംസ്ഥാന ങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശ ങ്ങളും ഇന്ന് പോളിംഗ് ബൂത്തി ലേക്ക് എത്തുന്നു. 117 മണ്ഡല ങ്ങളി ലാണ് ഇന്ന് വോട്ടെടുപ്പ്.

വയനാട് മണ്ഡലത്തിൽ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യും ഗാന്ധി നഗറിൽ ബി. ജെ. പി. അദ്ധ്യക്ഷന്‍ അമിത് ഷാ യും ഇന്നാണ് ജന വിധി തേടുന്നത്.

ക്രമ സമാധാന പ്രശ്നത്തെ തുടർന്ന് രണ്ടാം ഘട്ട ത്തിൽ നിന്നും മാറ്റി വെച്ചി രുന്ന ത്രിപുര ഈസ്റ്റ് മണ്ഡല ത്തിലെ യും കർണ്ണാട കയിൽ ശേഷി ക്കുന്ന 14 സീറ്റു കൾ എന്നി വിട ങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്

April 20th, 2019

gereral-elections-lok-sabha-2019-ePathramന്യൂഡൽഹി : ലോക് സഭാ തെരഞ്ഞെടു പ്പിൽ ആംആദ്മി പാര്‍ട്ടി യുടെ പിന്തു ണ കേരള ത്തില്‍ ഇടതു ജനാധി പത്യ മുന്ന ണിക്ക് എന്ന് ആം ആദ്മി കേന്ദ്ര നേതൃത്വം.

ഡല്‍ഹിയില്‍ സി. പി. എം – എ. എ. പി. നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ ന്നാണ് തീരു മാനം. കേരളത്തില്‍ ഇടതു മുന്നണിക്കു നല്‍കുന്ന പിന്തുണ നിരുപാധികം എന്നും എ. എ. പി. അറിയിച്ചു.

എ. എ. പി. കേന്ദ്ര നേതൃത്വ ത്തിന്റെ അനുമതി ഇല്ലാതെ കേരള ത്തില്‍ ഐക്യ ജനാധി പത്യ മുന്നണി ക്കു പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി. ആര്‍. നീലകണ്ഠനെ പാര്‍ട്ടി യില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Image Credit : ANI

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്ടാം ഘട്ട പോളിംഗ് : 95 മണ്ഡല ങ്ങള്‍ ബൂത്തി ലേക്ക്

April 18th, 2019

election-ink-mark-ePathram
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൻെറ രണ്ടാം ഘട്ട ത്തിൽ 11 സംസ്ഥാന ങ്ങളി ലായി 95 മണ്ഡല ങ്ങളിലേ ക്കുള്ള വോട്ടെടുപ്പ് മികച്ച പ്രതികരണം എന്നു റിപ്പോര്‍ട്ട്.

തമിഴ്‌ നാട്, ഒഡീഷ എന്നീ സംസ്ഥാന ങ്ങ ളിലെ നിയമ സഭാ സീറ്റു കളി ലേക്കും വോട്ടെ ടുപ്പ് നട ക്കു ന്നുണ്ട്. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റു കളിൽ വെല്ലൂര്‍ മണ്ഡല ത്തില്‍ ഒഴികെ ബാക്കി എല്ലാ യി ടത്തും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നു.

ക്രമസമാധാന പ്രശ്നത്തെ തുടർന്ന് ത്രിപുര ഈസ്റ്റ് മണ്ഡല ത്തിലെ യും തെര ഞ്ഞെ ടുപ്പ് മാറ്റി വെച്ചു. മൂന്നാം ഘട്ട മായ ഏപ്രില്‍ 23 നു ഇവിട ങ്ങളിലും വോട്ടെടുപ്പ് നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല

April 18th, 2019

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ യിലെ ജന പ്രിയ താരം ടിക് ടോക് ഇനി ഇന്ത്യ യില്‍ ഇല്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ‘ടിക് ടോക്’ ആപ്പ് പിൻ വലിച്ചു

ടിക് ടോക് നീക്കം ചെയ്യണം എന്ന് മാതൃ കമ്പനി യായ ബൈറ്റ് ഡാന്‍സിനോട് മദ്രാസ് ഹൈക്കോടതി ആവശ്യ പ്പെട്ടി രുന്നു. കോടതി നിർദ്ദേശം ചൂണ്ടി ക്കാണി ച്ചു കൊണ്ട് കേന്ദ്ര ഐ. ടി. മന്ത്രാലയം ഗൂഗിൾ, ആപ്പിള്‍ എന്നീ കമ്പനി കള്‍ക്ക് രേഖാ മൂലം അറിയിപ്പു നല്‍കി യതിനെ തുടര്‍ന്നാണ് ഈ നീക്കം.

വിദ്യാര്‍ത്ഥികളും കൗമാര ക്കാരു മാണ് ടിക് ടോക്കിനെ സജീവ മാക്കു ന്നത്. വീഡിയോ ചിത്രീ കരണം, എഡി റ്റിംഗ്, വീഡിയോ അപ്‌ ലോഡിം ഗ്, ഷെയ റിംഗ് തുട ങ്ങിയവ വളരെ എളുപ്പത്തില്‍ ചെയ്യാവു ന്നതി നാല്‍ ടിക് ടോക് പെട്ടെന്നു തന്നെ സമൂഹ മാധ്യമ ങ്ങളിലെ മുന്‍ നിരക്കാര നായി മാറുക യായി രുന്നു.

എന്നാല്‍ വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീലം വര്‍ദ്ധിച്ചു വരുന്നു എന്ന താണ് ഏറ്റവും അപകടകരം ആയി മാറി യത്.

സ്വകാര്യത സംബ ന്ധിച്ച വ്യവ സ്ഥകള്‍ സുതാര്യമല്ല. ഒട്ടേറെ ക്രമ സമാധാന പ്രശ്‌ന ങ്ങള്‍ ഇതിലൂടെ ഉണ്ടാ കുന്നുണ്ട് എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ടിക് ടോക് നിരോധി ക്കണം എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി
Next »Next Page » രണ്ടാം ഘട്ട പോളിംഗ് : 95 മണ്ഡല ങ്ങള്‍ ബൂത്തി ലേക്ക് »



  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine