ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധ വിശ്വാസ ങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി എടുക്കും എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണ്.
കെട്ടു കഥകളിലോ അശാസ്ത്രീയമായ ആചാര ങ്ങളിലോ അല്ല. ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന്റെ പ്രതികരണം കഠിനമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുകയും വേണം.
ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുവാൻ സർവ്വ കലാശാലാ മേധാവികൾക്ക് നിർദ്ദേശം നൽകി എന്നും അദ്ദേഹം അറിയിച്ചു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യത്തിൽ തമിഴ്‌നാട് സർക്കാർ ഉറച്ചു നിൽക്കും എന്നും എം. കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. M K Stalin