ജഡ്ജിമാർക്ക് കൊവിഡ് ബാധ : മദ്രാസ് ഹൈക്കോടതി അടച്ചു പൂട്ടി

June 7th, 2020

CHENNAI-HIGH-COURT_epathram
ചെന്നൈ : മദ്രാസ് ഹൈക്കോടതി യിലെ മൂന്നു ജഡ്ജി മാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി കെട്ടിടം ജൂൺ 30 വരെ അടച്ചു പൂട്ടി. ജഡ്ജിമാർ ചെന്നൈ യിലെ സ്വകാര്യ ആശുപത്രി കളിൽ ചികിത്സയിലാണ്. കോടതി ജീവന ക്കാരും രോഗ ബാധിതര്‍ എന്നു കണ്ടെത്തി.  ഇതോടെ യാണ് കെട്ടിടം അടച്ചു പൂട്ടിയത്.

അടിയന്തിര പ്രാധാന്യം ഉള്ള തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക കേസുകൾ മാത്രം വീഡിയോ കോണ്‍ഫറന്‍ സിംഗ് വഴി പരിഗണിക്കും. ഇതു വഴി വരും ദിവസ ങ്ങളിൽ രണ്ട് ഡിവിഷൻ ബെഞ്ചും മൂന്ന് സിംഗിൾ ബെഞ്ചും വാദം കേൾക്കും.

എന്നാല്‍ വീഡിയോ കോൺഫറന്‍സിംഗ് വിചാരണക്ക് എതിരെ അഭിഭാഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തമിഴ് നാട്ടിൽ‌ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

April 13th, 2020

covid-19-india-lock-down-for-21-days-ePathram
ചെന്നൈ : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതിന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി അവസാനി ക്കാന്‍ ഇരിക്കെ തമിഴ് നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

തമിഴ്‌ നാട്ടില്‍ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകു വാന്‍ സാദ്ധ്യത ഉണ്ട് എന്നുള്ള ആരോഗ്യ വിദഗ്ദരുടെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തിലാണ് ഈ തീരുമാനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളാ പോലീസിന് എന്റെ സല്യൂട്ട് : കമല്‍ ഹാസന്‍

April 13th, 2020

kamal-hasan-announce-his-political-party-ePathram
ചെന്നൈ : കൊവിഡ്-19 പ്രതിരോധ ത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കു വാനായി കേരളാ പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിന്ന് അഭിനന്ദനം അറിയിച്ച് കമല്‍ ഹാസന്‍.

”എക്സലന്റ്… യൂണിഫോമിലുള്ള പോലീസുകാരന്‍ പാടുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇത്തരം ആശയ ങ്ങള്‍ കൊണ്ടു വന്നതിന് പോലീസിലെ ഉന്നത ഉദ്യോഗ സ്ഥരെ ഞാൻ അഭിനന്ദി ക്കുന്നു. കേരളാ പോലീസിന് എന്റെ സല്യൂട്ട്”.

‘വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവര്‍…’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ യില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളി യാഴ്‌ച വൈകുന്നേര മാണ് കേരളാ പോലീസി ന്റെ ഫേയ്സ് ബുക്ക്യൂ ട്യൂബ് പേജു കളിലൂടെ ഗാനം റിലീസ് ചെയ്തത്.

കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ സി. ഐ. അനന്ദ ലാല്‍ ആലാപനവും ആല്‍ബ ത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഗാന രചന : ഡോ. മധു വാസുദേവന്‍. സംഗീതം : ഋത്വിക് എസ്. ചന്ദ്.

കമലിനു നന്ദി അറിയിച്ചു കൊണ്ട് കേരളാ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മറു പടി അയച്ചു. ഈ ദുര്‍ഘട സാഹചര്യ ത്തില്‍ വിവിധ മേഖല കളി ലായി സേവനം ചെയ്തു വരുന്ന കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മ വിശ്വാസം പകരുന്നതാണ് കമല്‍ ഹാസന്‍ അയച്ച അഭിനന്ദന സന്ദേശം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ടി. എൻ. ശേഷൻ അന്തരിച്ചു

November 11th, 2019

former-election-commissioner-t-n-seshan-ePathram
ചെന്നൈ : മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷൻ (തിരുനെല്ലായി നാരായണ അയ്യർ ശേഷൻ – 87 വയസ്സ്) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഞായ റാഴ്ച രാത്രി ഒന്‍പതര മണി യോടെ ചെന്നൈ യിലെ വസതിയില്‍ വെച്ചാ യിരുന്നു അന്ത്യം.

പാലക്കാട് ജില്ലയിലെ തിരുനെല്ലായി എന്ന ഗ്രാമ ത്തിലെ തമിഴ് ബ്രാഹ്മണ കുടുംബ ത്തിൽ 1933 മേയ് 15 നായി രുന്നു ജനനം. പിതാവ് : അഭിഭാഷകന്‍ ആയിരുന്ന നാരായണ അയ്യർ. അമ്മ : സീതാലക്ഷ്മി.

1955 ൽ ഐ. എ. എസ്. കരസ്ഥമാക്കിയ ടി. എൻ. ശേഷൻ 1956 ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് സബ്കളക്ടര്‍, മധുര ജില്ലാ കലക്ടര്‍, തമിഴ് നാട് ഗ്രാമ വിക സന വകുപ്പിൽ അണ്ടർ സെക്രട്ടറി, തമിഴ് നാട് ഗതാ ഗത വകുപ്പു ഡയറക്ടര്‍, വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തിച്ചു. 1968 ൽ കേന്ദ്ര സർവ്വീ സില്‍ എത്തു കയും വിവിധ വകുപ്പു കളിൽ പ്രവർത്തി ക്കുകയും ചെയ്തു.

1990 ലെ ‍ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ ഭരണ കാലത്താ യിരുന്നു (ഡിസംബർ 12 മുതൽ) ടി. എൻ. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി യിലേക്ക് എത്തുന്നത്. 1996 ഡിസംബർ 11 വരെ ആ പദവി അലങ്കരിച്ച ടി. എൻ. ശേഷന്‍, രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകര മായ ഒരു മുന്നേറ്റം തന്നെ സൃഷ്ടിച്ചു.

  • Image Credit  : Wiki

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

7 of 1367810»|

« Previous Page« Previous « പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 
Next »Next Page » സ്കൂളു കളിലും പരിസര ങ്ങളിലും ജങ്ക് ഫുഡിന് നിരോധനം »



  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine