വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മ്മയെ ബി. ജെ. പി. സസ്‌പെന്‍ഡ് ചെയ്തു

June 5th, 2022

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : പ്രവാചകൻ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി. ജെ. പി. ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെയും ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി യില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ നൂപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നുണ്ട്. അതിനിടെയാണ് ബി. ജെ. പി. യുടെ നടപടി.

‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്ര ത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി. ജെ. പി. ശക്തമായി അപലപിക്കുന്നു’, എന്നും ബി. ജെ. പി. പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

April 23rd, 2022

bjp-leader-ap-abdullakkutty-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.

മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

April 18th, 2022

loud-speaker-ePathram
മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ച ഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലീസ് കമ്മീ ഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകാൻ ആഭ്യന്തര വകുപ്പു മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി. ജി. പി. മാരു മായികൂടിക്കാഴ്ച നടത്തും. അടുത്ത രണ്ടു ദിവസത്തിന് ഉള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും.

മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ല. അനുവദനീയമായ ഡെസി ബെൽ പരിധിയിൽ ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കും. ഇതില്‍ ലംഘനം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മേയ് മൂന്നിനു മുന്‍പായി മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണം എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം. എന്‍. എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആഭ്യന്തര വകുപ്പു മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം. കൃത്യമായ ഇടവേള കളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്ത മാക്കു കയും വേണം.

ഗർഭിണി കളും 10 വയസ്സിന് താഴെ യുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധ മായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പു വരുത്തണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എ. ആർ. റഹ്മാന്‍റെ മകൾക്ക് എതിരെ വിവാദ പരാമര്‍ശവുമായി തസ്ലീമ നസ്റിന്‍

February 17th, 2020

taslima-nasreen-against-ar-rahmans-daughter-khatijas-burqa-ePathram
ന്യൂഡൽഹി : എ. ആർ. റഹ്മാന്‍റെ മകൾ ഖദീജ ബുർഖ ധരിച്ചു കാണു മ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്റിന്‍. പൊതു സ്ഥല ങ്ങളില്‍ ബുര്‍ഖ യി ലാണ് ഖദീജ എത്താറുള്ളത്. നിഖാബ് ധരിച്ച ഖദീജ യുടെ ഫോട്ടോ സഹിതം ആയി രുന്നു തസ്ലീമ യുടെ ട്വീറ്റ്.

taslima-nasreen-calls-ar-rahmans-daughter-khatijas-burqa-suffocating-ePathramതസ്ലീമ യുടെ ട്വിറ്റര്‍ പരാമര്‍ശത്തിന് എതിരെ കൃത്യ മായ മറുപടി ഇന്‍സ്റ്റാ ഗ്രാമി ലൂടെ പങ്കു വെച്ച് ഖദീജ യും രംഗത്ത് എത്തിയ തോടെ സംഭവം കൂടുതല്‍ ചര്‍ച്ചാ വിഷയ മായി മാറി.

തന്നെ കാണുമ്പോൾ തസ്ലീമ ക്ക് ശ്വാസം മുട്ടുന്നു എന്നതിൽ ദു:ഖമുണ്ട്. കുറച്ച് ശുദ്ധ വായു ശ്വസിക്കൂ എന്നാണ് ഖദീജ പ്രതികരിച്ചത്. എന്‍റെ ഫോട്ടോ വിലയിരുത്തു വാന്‍ വേണ്ടി നിങ്ങൾക്ക്  ഞാന്‍ അയച്ചിട്ടില്ല എന്നും ഖദീജ പ്രതികരിച്ചു.  ഒരു വർഷ ത്തിന് ശേഷ മാണ് വീണ്ടും ഈ വിഷയം ചർച്ച ചെയ്യുന്നത്. രാജ്യത്ത് നിരവധി കാര്യങ്ങൾ ഉണ്ടായിട്ടും ഒരു സ്ത്രീ യുടെ വസ്ത്ര ധാരണത്തെ കുറിച്ചാണോ ചർച്ച ചെയ്യാ നുള്ളത് എന്നും ഖദീജ ചോദിച്ചു. താൻ എന്തിന് വേണ്ടി നില കൊള്ളുന്നു എന്നതിൽ തനിക്ക് ശ്വാസം മുട്ടൽ അനുഭവ പ്പെടു ന്നില്ല. മറിച്ച്  അഭിമാനമാണ്.

View this post on Instagram

Been only a year and this topic is in the rounds again..there’s so much happening in the country and all people are concerned about is the piece of attire a woman wants to wear. Wow, I’m quite startled. Every time this topic comes the fire in me rages and makes me want to say a lot of things..Over the last one year, I’ve found a different version of myself which I haven’t seen in so many years. I will not be weak or regret the choices I’ve made in life. I am happy and proud of what I do and thanks to those who have accepted me the way I am. My work will speak, God willing.. I don’t wish to say any further. To those of you who feel why I’m even bringing this up and explaining myself, sadly it so happens and one has to speak for oneself, that’s why I’m doing it. 🙂. Dear Taslima Nasreen, I’m sorry you feel suffocated by my attire. Please get some fresh air, cause I don’t feel suffocated rather I’m proud and empowered for what I stand for. I suggest you google up what true feminism means because it isn’t bashing other women down nor bringing their fathers into the issue 🙂 I also don’t recall sending my photos to you for your perusal 🙂

A post shared by 786 Khatija Rahman (@khatija.rahman) on

ശരിയായ ഫെമിനിസം എന്താണ് എന്നു ഗൂഗിള്‍ ചെയ്തു നോക്കുക. മാത്രമല്ല മറ്റുള്ള സ്ത്രീ കളെ താറടിച്ച് കാണി ക്കുന്നതോ അവരുടെ പിതാക്കന്മാരെ പ്രശ്ന ങ്ങളിലേക്ക് വലിച്ചിഴക്കു ന്നതോ അല്ല ഫെമിനിസം എന്നു മനസ്സി ലാക്കണം എന്നും ഖദീജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 7234»|

« Previous Page« Previous « കെജ്‌രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു 
Next »Next Page » നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine