മുംബൈ : ഗുസ്തി ഇതിഹാസവും പ്രശസ്ത ചലച്ചിത്ര നടനുമായ ധാരാ സിംഗ് (84) അന്തരിച്ചു. മുംബൈ യിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികില്‍സ യിലായിരുന്നു. രക്ത സമ്മര്‍ദവും ഹൃദയമിടിപ്പും വളരെ കുറഞ്ഞതിനെ ത്തുടര്‍ന്നു ശനിയാഴ്ച യാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ യാണ് അന്ത്യം സംഭവിച്ചത്.
1928 ല്‍ പഞ്ചാബിലെ അമൃത്സറിലാണ് ധാരാ സിംഗ് ജനിച്ചത്. ഇന്ത്യന്‍ ഗുസ്തിയെ ലോകോത്തര പ്രശസ്തി യിലേക്ക് എത്തിച്ച ധാരാ സിംഗ് 1968 ല്‍ അമേരിക്ക യില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ പ്രൊഫഷണല്‍ ലോക ചാമ്പ്യനായി. ഗുസ്തിയില്‍ റുസ്തം ഇ ഹിന്ദ് സ്ഥാനം നേടിയിട്ടുള്ള അദ്ദേഹം സിനിമ യില്‍ സജീവമായി.
ദൂരദര്‍ശന്‍ അവതരിപ്പിച്ച രാമാനന്ദ് സാഗറിന്റെ രാമായണം ടെലിവിഷന്‍ സീരിയ ലില്‍ ഹനുമാന്റെ വേഷം ധാരാ സിംഗിനായി രുന്നു. മഹാഭാരതം ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ മുത്താരം കുന്ന് പി. ഒ. എന്ന സിനിമ യിലൂടെ മലയാളി കള്‍ക്കും സുപരിചിതനാണ് അദ്ദേഹം.
വാട്ടണ്‍ സി ദൂര്‍, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേര്‍ ദില്‍, സിക്കന്ദര്‍ ഇ അസം, രാക്ക, മേരാ നാം ജോക്കര്‍, ധരം കരം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2007-ല്‍ ജബ് വി മെറ്റിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2003-2009 കാലയളവില്‍ ബി ജെ പി യുടെ രാജ്യസഭാംഗം ആയിരുന്നു.