തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു

July 23rd, 2017

news-epathram
മുംബൈ : തെങ്ങ് തലയിൽ വീണ് ദൂര ദർശൻ മുൻ അവതാരക മരിച്ചു. മുംബൈ സ്വദേശിനി കാഞ്ചന്‍ നാഥ് (58) ആണ് പ്രഭാത സവാരി നടത്തുന്നതിനിടെ തല യിലേക്ക് തെങ്ങ് വീണ് മരിച്ചത്. റോഡി ലേക്ക് ചാഞ്ഞ് നില്‍ക്കുക യായിരുന്ന തെങ്ങ്, കാഞ്ചന്‍ നാഥ് പ്രഭാത സവാരി നടത്തു ന്നതിനിടെ തല യിലേക്ക് വീഴുക യായിരുന്നു.

അപകടം ഉണ്ടായ ഉടൻ തന്നെ സമീപ ത്തെ കട കളില്‍ നിന്നും ആളു കൾ ഓടി ക്കൂടി തെങ്ങിന് അടി യില്‍ നിന്നും ഇവരെ എടുത്ത് ആശുപത്രി യില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷി ക്കുവാനായില്ല. അപകട ത്തിന്‍റെ സി. സി. ടി. വി. ദൃശ്യ ങ്ങൾ പുറത്തു വന്നി ട്ടുണ്ട്.

അപകടത്തിനു കാരണം ബ്രിഹൻ മുംബൈ മുനി സിപ്പൽ കോർപ്പ റേഷന്‍ ആണെന്നും അപകടം ഉണ്ടാക്കിയ തെങ്ങ് മുറിച്ചു മാറ്റാന്‍ മുമ്പ് അനുമതി തേടിയിരുന്നു എങ്കിലും കോർപ്പ റേഷൻ അനുമതി നൽകിയില്ല എന്നും ബന്ധു ക്കൾ ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

May 31st, 2017

plane

അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

February 28th, 2017

fire-epathram

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക്

October 4th, 2016

Rail-epathram

ലുധിയാനക്ക് സമീപം ഇന്നു പുലർച്ചെ ഝലം എക്സ്പ്രസ് പാളം തെറ്റി 3 പേർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്നും പൂനയിലേക്ക് പോകുന്ന ട്രെയിനിന്റെ എഞ്ചിൻ അടങ്ങുന്ന 10 കോച്ചുകളാണ് പാളം തെറ്റിയത്. അപകടം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്ന് റെയിൽവെ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

ഇന്നു പുലർച്ചെ 3.05 നാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ഈ റൂട്ടിലുള്ള 4 ട്രെയിനുകൾ റദ്ദാക്കി.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 19|«34510»|

« Previous Page — « Previous « കാശ്മീർ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു, 4 ഭീകരരെ വധിച്ചു
Next » — Next Page » പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine