മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു

March 20th, 2009

ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.

പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദത്ത് : ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു

October 24th, 2008

ദത്ത് വിവാദത്തില്‍ വ്യക്തമായ നിലപാടെടുത്തു കൊണ്ട് വത്തിക്കാന്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുപത്തിആറുകാരിയായ ഒരു യുവതിയെ ബിഷപ്പ് ദത്ത് എടുത്തത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് ദത്ത് പിന്‍ വലിയ്ക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നു. എന്നാല്‍ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കണം എന്ന ആവശ്യത്തില്‍ മറ്റ് പുരോഹിതന്മാര്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് ആണ് വത്തിക്കാന്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്.

ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി.

ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്.

സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി.

ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹര്‍ഭജന് രാവണന്‍ ആയതില്‍ ഖേദം

October 20th, 2008

ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.

തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു.

ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം

October 11th, 2008

എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.

എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്.

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റിലെ ഓയില്‍ റിഫൈനറി – കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും

August 27th, 2008

കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.

50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

101 of 1021020100101102

« Previous Page« Previous « യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
Next »Next Page » ദുബായ് വില്ലയിലെ അഗ്നിബാധ – 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine