പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ

January 23rd, 2020

shiv-sena-chief-uddhav-thackeray-ePathram
മുംബൈ : പൗരത്വ വിഷയത്തില്‍ ആരും രാജ്യം വിടേണ്ടി വരികയില്ല എന്ന് മഹാ രാഷ്ട്ര മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് മുസ്ലിം സംഘടനാ നേതാക്കളു മായി നടന്ന കൂടി ക്കാഴ്ച യിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം പറഞ്ഞത്.

പൗരത്വ ബില്ലിന് എതിരെ കേരള സർക്കാർ ചെയ്തതു പോലെ മഹാരാഷ്ട്ര നിയമ സഭയും പ്രമേയം അവ തരി പ്പിച്ചു പാസ്സാക്കണം എന്ന് ആവശ്യപ്പട്ടു കൊണ്ട് റാസാ അക്കാഡമി ജനറൽ സെക്രട്ടറി സഈദ് നൂരി യുടെ നേതൃത്വ ത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ മുഖ്യ മന്ത്രിക്ക് നിവേദനം നൽകി. പൗരത്വ ബില്‍ വിഷയ ത്തി ലും ആശങ്ക വേണ്ട എന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി

January 3rd, 2020

Sitaram Yechury-epathram

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി – പൗരത്വ രജി സ്റ്റര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി സി. പി. എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴി യാത്ത പ്രധാന മന്ത്രി യും മന്ത്രി മാരു മുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്.

എന്‍. പി. ആര്‍. – എന്‍. ആര്‍. സി. വിഷയ വുമായി ബന്ധ പ്പെട്ട പത്ര വാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്റ റില്‍ നല്‍കിയ മറുപടി യില്‍  ട്വീറ്റ് ചെയ്തു  കൊണ്ടാ യിരുന്നു അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

വിദ്യാഭ്യാസ യോഗ്യത കള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന ബി. ജെ. പി. മന്ത്രിമാരെയും പ്രധാന മന്ത്രി യെയും പരാമര്‍ശിച്ചു കൊണ്ടാ യിരു ന്നു അദ്ദേഹ ത്തിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍. പി. ആര്‍. – എന്‍. ആര്‍. സി. എന്നിവ പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

December 16th, 2019

delhi-protest_epathram

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു.അഗ്നിമനസേനാംഗങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാൽ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചു.

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍

November 17th, 2019

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹ രിക്കു വാനുള്ള സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗ മായി രാജ്യത്തെ രണ്ട് സുപ്രധാന പൊതു മേഖലാ കമ്പനി കളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും എന്ന് ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീ കരിക്കും എന്നും അടുത്ത മാര്‍ച്ച് മാസത്തില്‍ വില്പ്പന നടക്കും എന്ന് പ്രതീക്ഷി ക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖ ത്തില്‍ മന്ത്രി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ വില്‍പ്പന യില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണി ക്കുന്നുണ്ട്. ഇക്കാര്യം വിദേശ നിക്ഷേ പക സംഗമ ങ്ങളില്‍ നിന്നും വ്യക്തമായി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു
Next » — Next Page » എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine