മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ

October 31st, 2012

BRINDA-Karat-epathram

ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.

സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആസാദ് റൌഫിനെതിരെ ലൈംഗിക ആരോപണവുമായി മുംബൈ മോഡല്‍

August 16th, 2012

മുംബൈ: പാക്കിസ്ഥാനില്‍ നിന്നും ഉള്ള ഐ. സി. സി. അമ്പയര്‍ ആസാദ് റൌഫ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് മുംബൈ മോഡല്‍ ലീന കപൂര്‍. ഇതു സംബന്ധിച്ച് ലീന കപൂര്‍ പരാതി നല്‍കി. ശ്രീലങ്കയില്‍ വച്ചാണ് ആസാദ് റൌഫിനെ താന്‍ ആദ്യമായി കണ്ടു മുട്ടിയതെന്നും മൂന്നു ദിവസം തങ്ങള്‍ ഒരുമിച്ചു താമസിച്ചുവെന്നും ലീന കപൂര്‍ വ്യക്തമാക്കി. തൂടര്‍ന്ന് ടെലിഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. ആറു മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ശ്രീലങ്കയിലും മുംബൈയിലും വച്ച്  റൌഫ് തന്നെ പല തവണ ലൈംഗികമായി ഉപയോഗിച്ചതായി ലീന പറയുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ റൌഫ് പിന്നെ അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും ലീന ആരോപിച്ചു.

എന്നാല്‍ ലീന കപൂറിന്റെ ആരോപണങ്ങളെ റൌഫ്  നിഷേധിച്ചു. മോഡലിനൊപ്പം ചേര്‍ന്ന് നിന്ന് ചില ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയെല്ലാം പ്രശസ്തിക്കു വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആണെന്നും റൌഫ് വ്യക്തമാക്കി. ഇരുവരുടേയും നിരവധി ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക്

May 18th, 2012

shahrukh-khan-scuffle-epathram

മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സിനിമാ നടൻ ഷാറൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുന്നതിൽ നിന്നും 5 വർഷത്തേയ്ക്ക് വിലക്കി. കളിക്കളത്തിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ സൃഷ്ടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും ചെയ്തതിനാണ് ഐ. പി. എൽ. ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാറൂഖ് ഖാനെതിരെ എം. സി. എ. ഈ കടുത്ത നടപടി സ്വീകരിച്ചത്. ആദ്യം ആജീവനാന്ത വിലക്ക് എർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ഷാറൂഖ് ഖാൻ മാപ്പ് പറഞ്ഞാൽ പിൻവലിക്കാം എന്നായി. എന്നാൽ മാപ്പ് പറയേണ്ടത് അസോസിയേഷനാണ് എന്നായിരുന്നു ഷാറൂഖ് ഖാന്റെ നിലപാട്. ഷാറൂഖ് ഖാന്റെ വിലക്ക് പുനരാലോചിക്കണം എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സച്ചിന്‍ രാജ്യസഭയിലേക്ക്: എതിര്‍പ്പുമായി ബാൽ താക്കറെ

May 1st, 2012

bal-thackeray-sachin-tendulkar-epathram
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്തതിനെതിരെ ശിവസേന തലവൻ ബാൽ താക്കറെ രംഗത്ത് വന്നു. ഇത് കോൺഗ്രസ്സിന്റെ ഏറ്റവും വൃത്തികെട്ട കളിയാണെന്നും ഇതാണ് യാഥാർഥത്തിലെ ഡേർട്ടി പിക്ചർ എന്നും താക്കറെ അഭിപ്രായപ്പെട്ടു. ഇതിന് പിന്നിൽ കോൺഗ്രസിന് വ്യക്തമായ ലക്ഷ്യങ്ങള്‍ മാത്രമാണ് ഉള്ളത് . സച്ചിനെ ഭാരത രത്ന നല്‍കി ആദരിക്കുന്നതിന് പകരം അദ്ദേഹത്തെ സച്ചിൻ തെണ്ടുൽക്കർ എം. പി. മാത്രമാക്കി മാറ്റിയിരിക്കയാണ് കോണ്‍ഗ്രസ്‌ .താക്കറെ പാർട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് താക്കറെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സച്ചിന്‍ രാജ്യസഭയിലേക്ക്: എതിര്‍പ്പുമായി ബാൽ താക്കറെ

രാജ്യസഭ യിലേക്ക്‌ ഗാംഗുലിയെ പരിഗണിക്കണം : സിപിഐ

April 27th, 2012

ganguly-eapthramganguly-eapthramganguly-eapthram

ന്യൂഡല്‍ഹി : ക്രിക്കറ്റ്‌ ഇതിഹാസം സച്ചിനെ രാജ്യസഭയിലേക്ക് പരിഗണിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിക്കും രാജ്യസഭാംഗത്വം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി. പി. ഐ. രംഗത്ത്‌ വന്നു.
ഗാംഗുലിക്ക്‌ വളരെ നേരത്തെ തന്നെ രാജ്യസഭാംഗത്വം നല്‍കേണ്ടതായിരുന്നു എന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത രാജ്യസഭയില്‍ പറഞ്ഞു. സച്ചിന്‍, ബോളിവുഡ്‌ നടി രേഖ, പ്രമുഖ വനിതാ വ്യവസായി അനു ആഗ എന്നിവരെയാണ്‌ രാഷ്‌ട്രപതി കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 7123»|

« Previous Page« Previous « തെഹല്‍ക കേസ്‌ : ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരന്‍
Next »Next Page » സോണിയക്കെതിരെ ‍കരിങ്കൊടി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine