എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് ആരും പറഞ്ഞുതരേണ്ട: സച്ചിന്‍

March 26th, 2012

sachin-tendulkar-epathram

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴാണെന്ന് ആരും പറഞ്ഞുതരേണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര് വ്യക്തമാക്കി‍. വിമര്‍ശകരല്ല തന്നെ ഇന്ത്യന്‍ ടീമിലെടുത്തതെന്നും സച്ചിന്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ ക്രിക്കറ്റ് മത്സരം കളിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായിരുന്ന അതേ ആവേശം തന്നെയാണ്  ഇപ്പോഴും കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ഉള്ളത്. അതിനാല്‍  ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴെന്ന് ആരും പറഞ്ഞുതരേണ്ട കാര്യമില്ല അക്കാര്യം എനിക്ക് അറിയാം. ക്രിക്കറ്റില്‍ ഇനി ഒന്നും തെളിയിക്കാനില്ല. എന്റെ റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരം തന്നെ മറികടക്കണമെന്നാണ് ആഗ്രഹമെന്നു സച്ചിന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. പി. എ‌ല്‍ 20-20 മത്സരങ്ങള്‍ക്ക് കൊഴുപ്പേകാന്‍ കരീനയുടെ നൃത്തവും

March 21st, 2012

kareena-kapoor-epathram

ചെന്നൈ: ഐ. പി. എല്ലിന്റെ അഞ്ചാം സീസണിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഹോളീവുഡ്ഡിലെ ഹോട്ട് നായിക കരീനയും പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് ചെന്നൈയിലെ വൈ. എം. സി. എ കോളേജിലാണ് ഐ. പി. എല്ലിന്റെ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കുക. കരീനയെ കൂടാതെ ബോളീവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയും പങ്കെടുക്കും. നടന്മാരായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, പ്രഭുദേവ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. കൊളോണിയല്‍ കസിന്‍സ്, കാത്തി പെറി എന്നിവരുടെ സംഗീത വിരുന്നും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടാകും. ഏപ്രില്‍ നാലു മുതലാ‍ണ് ഐ. പി. എല്‍ മത്സരങ്ങള്‍ തുടങ്ങുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവരാജ് സിംഗ് കീമോതെറാപ്പിക്ക് വിധേയനായി

February 5th, 2012

Yuvraj-Singh-epathram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്‌  അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്ക ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സ തേടിയ യുവരാജ് സിങ്ങിനെ കീമോതെറാപ്പിക്ക് വിധേയനാക്കി‍. രോഗബാധ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തിയതിനാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും മെയ് മുതല്‍ അദ്ദേഹത്തിന് ക്രിക്കറ്റ് കളി തുടരാന്‍ കഴിയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജനുവരി 26 നാണ് യുവരാജ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഇപ്പോള്‍ ഭയപ്പെടുവാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാര്‍ : ധോണി

January 31st, 2012

dhoni-epathram

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ്‌ നായക സ്ഥാനത്ത്‌ നിന്നും മാറാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്ന് ക്യാപ്റ്റന്‍ മഹീന്ദ്ര സിംഗ് ധോണി അറിയിച്ചു. തന്നെക്കാള്‍ മികച്ച ഒരാള്‍ ഉയര്‍ന്നു വന്നാല്‍ അതാരായാലും അവര്‍ക്ക്  ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കാമെന്ന് ധോണി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് യഥാര്‍ഥ ക്രിക്കറ്റ്. എന്നാല്‍ അതുകൊണ്ടു മറ്റു ഫോര്‍മാറ്റുകളെ തള്ളിക്കളയാനാകരുത്. ഓരോ ഫോര്‍മാറ്റിനും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. എല്ലാറ്റിനും അതിന്റേതായ രസവുമുണ്ട്. അതുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ഞാന്‍ തുടര്‍ന്നും കളിക്കും-ധോനി പറഞ്ഞു. അടുത്ത ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒഴിഞ്ഞേക്കുമെന്ന തന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാരതരത്ന ശിപാര്‍ശ പട്ടികയില്‍ സച്ചിനില്ല

January 26th, 2012

sachin-tendulkar-epathram

ന്യൂഡല്‍ഹി: പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന ശിപാര്‍ശ പട്ടികയില്‍  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍ ഇല്ല എന്ന് ഉറപ്പായി.  കായിക താരങ്ങള്‍ക്ക് കൂടി പുരസ്കാരം ലഭിക്കത്തക്ക രൂപത്തില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും ഭാരത രത്നക്കായി സമര്‍പ്പിച്ച പട്ടികയില്‍ സച്ചിന്റെ പേര് പെടാത്തതിനാല്‍ രാജ്യത്തെ പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഇക്കുറി അംഗീകരിക്കപ്പെട്ടില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്, പര്‍വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗേ, ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരെയാണ് കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഹോക്കി, ഷൂട്ടിങ് ഫെഡറേഷനുകളാണ് യഥാക്രമം ധ്യാന്‍ ചന്ദിന്‍െറയും ബിന്ദ്രയുടെയും പേര് നിര്‍ദേശിച്ചപ്പോള്‍  ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി. സി. സി. ഐ) സച്ചിന്‍െറ പേര് നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയയാളെന്ന നിലയില്‍ ടെന്‍സിങ്ങും പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

3 of 7234»|

« Previous Page« Previous « ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍
Next »Next Page » അധികാര വികേന്ദ്രീകരണത്തിനായി പ്രക്ഷോഭമൊരുക്കേണ്ട സമയമായി : ഹസാരെ »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine