ന്യൂഡല്‍ഹി: പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന ശിപാര്‍ശ പട്ടികയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍ ഇല്ല എന്ന് ഉറപ്പായി. കായിക താരങ്ങള്‍ക്ക് കൂടി പുരസ്കാരം ലഭിക്കത്തക്ക രൂപത്തില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും ഭാരത രത്നക്കായി സമര്‍പ്പിച്ച പട്ടികയില്‍ സച്ചിന്റെ പേര് പെടാത്തതിനാല്‍ രാജ്യത്തെ പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഇക്കുറി അംഗീകരിക്കപ്പെട്ടില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്, പര്‍വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗേ, ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരെയാണ് കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഹോക്കി, ഷൂട്ടിങ് ഫെഡറേഷനുകളാണ് യഥാക്രമം ധ്യാന്‍ ചന്ദിന്‍െറയും ബിന്ദ്രയുടെയും പേര് നിര്‍ദേശിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി. സി. സി. ഐ) സച്ചിന്‍െറ പേര് നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയയാളെന്ന നിലയില്‍ ടെന്‍സിങ്ങും പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ക്രിക്കറ്റ്, ബഹുമതി
ആരാധകര്‍ സച്ചിന് ഭാരത് രത്ന പണ്ടേ നല്‍കി.