കൊല്ലപ്പെടുന്നതിനു മുന്‍പ് പ്രഭാകരന്‍ കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങി

June 16th, 2009

തമിഴ്‌ പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സേന കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയം ആക്കിയിരുന്നെന്ന് ഒരു പ്രമുഖ മനുഷ്യാവാകാശ സംഘടനയുടെ കഴിഞ്ഞ ആഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് സര്‍വ്വകലാശാലാ അധ്യാപകരുടെ ഈ മനുഷ്യാവകാശ സംഘടന ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
 
പ്രഭാകരനെ പീഡനങ്ങള്‍ ഏല്‍പ്പിച്ചത് ഒരു തമിഴ് രാഷ്ട്രീയ നേതാവിന്റെയും ജനറലിന്റെയും സാന്നിധ്യത്തില്‍ ആണ്. കഴിഞ്ഞ മാസം, ശ്രീലങ്കന്‍ പട്ടാളത്തിന്റെ 53ന്നാം വിഭാഗത്തിന്റെ ആസ്ഥാനത്ത് വച്ച് ആയിരിക്കാം ഈ പീഡനങ്ങള്‍ നടന്നത് എന്ന് അനുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ലോകത്തിന് ആകാംക്ഷ ഉള്ളത് കൊണ്ടാണ് ഏറ്റ് മുട്ടലിന്‌ ഇടയില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ ശവശരീരം കണ്ടെത്തിയതെന്നും മൂത്ത മകന്‍ ചാള്‍സ് ആന്‍ടണി ഒഴികെ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ എവിടെ ആണെന്ന് അറിവില്ല എന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം.

- ജ്യോതിസ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതി – ആന്റണി ഇസ്രയേല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി

June 6th, 2009

israeli-military-industriesഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
 
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍. കെ. മഷീന്‍ ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍.
 
ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി.
 
പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആക്രമണം തുടരുന്നു – ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ബോംബേറ്

May 29th, 2009

Shravan-Kumarവംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്.
 

Baljinder-Singh
വെള്ളക്കാര്‍ കൊള്ളയടിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ബല്‍ജിന്ദര്‍ സിംഗ്

 
നേരത്തേ വെള്ളക്കാരുടെ ആക്രമണത്തിന് ഇരയായിരുന്ന നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവരുടെ വീടുകള്‍ കൊള്ള അടിച്ച് സംഭവം ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍ കയറി അവിടെയുള്ള സര്‍വ്വതും കൊള്ളയടിച്ചു. ഇവര്‍ക്ക് വീട്ടിലെത്തിയാല്‍ മാറ്റിയിടാന്‍ വസ്ത്രം പോലും കൊള്ളക്കാര്‍ ബാക്കി വെച്ചിട്ടില്ല എന്ന് ഓസ്ട്രേലിയയിലെ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (Federation of Indian Students of Australia – FISA) യുടെ പ്രതിനിധികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

May 10th, 2009

somali-piratesസോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഒരു ഇന്ത്യന്‍ നാവികനെ വെടി വെച്ചു കൊലപ്പെടുത്തി എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ കടല്‍ കൊള്ളക്കാര്‍ തട്ടി എടുത്ത എം.റ്റി. സീ പ്രിന്‍സസ് 2 എന്ന കപ്പലിലെ ജോലിക്കാരനായ സുധീര്‍ സുമന്‍ ആണ് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. ജനുവരി രണ്ടിന് വെടിയേറ്റ സുമന്‍ ഏറെ നാള്‍ പരിക്കുകളോടെ കടല്‍ കൊള്ളക്കാരുടെ നിയന്ത്രണത്തില്‍ ഉള്ള കപ്പലില്‍ കഴിഞ്ഞു എങ്കിലും ഏപ്രില്‍ 26ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണ മടയുക യായിരുന്നു. ശവ ശരീരം കൊള്ളക്കാര്‍ കടലില്‍ എറിഞ്ഞു കളഞ്ഞു എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് പുറത്തു വിട്ട പത്ര കുറിപ്പില്‍ അറിയിച്ചു. കപ്പലിലെ മറ്റൊരു ഇന്ത്യന്‍ ജീവനക്കാരന്‍ ആയ കമല്‍ സിങ്ങിനും കൊള്ളക്കാരുടെ വെടി ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഭേദം ആയതിനെ തുടര്‍ന്ന് ഇദ്ദേഹം കപ്പലില്‍ ജോലി പുനരാരംഭിച്ചിട്ടുണ്ട് എന്ന് കപ്പലിന്റെ മാനേജര്‍ അറിയിച്ചു.
 



 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ നഗ്നരാക്കി നടത്തി ശിക്ഷിച്ചു

May 5th, 2009

മധ്യപ്രദേശ് : ഒരു പെണ്‍കുട്ടിയെ കാമുകനോടൊപ്പം ഒളിച്ചോടി പോവാന്‍ സഹായിച്ചു എന്ന കുറ്റം ആരോപിച്ച് മധ്യപ്രദേശിലെ തല്‍‌വാഡാ ഗ്രാമത്തില്‍ രണ്ട് സ്ത്രീകളെ പരസ്യമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തിച്ചു. ഇവരെ പെണ്‍‌കുട്ടിയുടെ കുടുംബാംഗങ്ങള്‍ പിടികൂടി നന്നായി മര്‍ദ്ദിക്കുകയും, മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരെ പരസ്യമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു എന്ന് സ്ഥലം പോലീസ് സൂപ്രണ്ട് അറിയിച്ചു. പോലീസ് സ്റ്റേഷന്‍ വരെ ഇങ്ങനെ നടന്ന‍ ഇവര്‍ പരാതി പറഞ്ഞു എങ്കിലും ആദ്യം പോലീസ് വെറും ബലപ്രയോഗ ത്തിനാണത്രെ കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ പിന്നീട് സംഭവം ഉന്നതങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് മാനനഷ്ടത്തിനും സ്ത്രീ പീഢനത്തിനും മറ്റും ഐ.പി.സി. 354‍ാം വകുപ്പ് പ്രകാരം കേസെടുക്കുകയും കുറ്റക്കാരെ എല്ലാം അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാധ ഒഴിപ്പിക്കല്‍ : യുവതി കൊല്ലപ്പെട്ടു
Next »Next Page » തമിഴ് പ്രശ്നത്തില്‍ ഇടപെടാന്‍ ആര്‍ട്ട് ഓഫ് ലിവിങ് »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine