ശശികലക്ക് പരോള്‍ നിഷേധിച്ചു

October 4th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : എ. ഐ. എ. ഡി. എം. കെ. മുന്‍ ജനറല്‍ സെക്ര ട്ടറി വി. കെ. ശശികല യുടെ ജാമ്യാപേക്ഷ ജയില്‍ അധി കൃതര്‍ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കു വാൻ നൽകിയ അപേക്ഷ യാണ് ജയില്‍ അധികൃതർ തള്ളിയത്.

ബെംഗളൂരു വിലെ പരപ്പന അഗ്രഹാര ജയി ലില്‍ തട വില്‍ കഴി യുന്ന ശശികല യുടെ പരോള്‍ അപേക്ഷ യില്‍ ആവശ്യ മായ രേഖ കൾ സമര്‍ പ്പിച്ചിട്ടില്ല എന്ന് സൂചി പ്പിച്ചു കൊണ്ടാണ് ജയില്‍ സൂപ്രണ്ട് സോമശേഖരന്‍ പരോള്‍ അപേക്ഷ തള്ളിയത്.

വീണ്ടും അപേക്ഷ നൽ കുവാനും അപേക്ഷ യുടെ കൂടെ കൂടുതൽ വിശദ മായ സത്യ വാങ്മൂലം സമർ പ്പിക്കു വാ നും ജയില്‍ സൂപ്രണ്ട് സോമ ശേഖരന്‍ ശശി കല യോട് നിര്‍ദ്ദേ ശിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ നാലു വർഷത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി യിലാണ് ഇവർ  ജയിലില്‍ ആയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ

September 7th, 2017

delhi-highcourt-bomb-blast-epathram
മുംബൈ : 1993 ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്ര ങ്ങളി ലായി രണ്ട് മണിക്കൂറി നിട യില്‍ നടന്ന സ്ഫോടന പര മ്പര ക്കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് റാഷിദ് ഖാന്‍ എന്നി വര്‍ക്ക് പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു.

അധോ ലോക കുറ്റ വാളി അബു സലീം, കരീമുല്ലാ ഖാന്‍ എന്നി വര്‍ക്കു ജീവ പര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ടാഡ കോടതി വിധിച്ചു. മറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ദീഖിക്ക് 10 വർഷം തടവും വിധിച്ചു

ആസൂത്രിത മായ സ്ഫോടന പരമ്പര യില്‍ 257 പേര്‍ മരി ക്കു കയും 713 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും  27 കോടി രൂപ യുടെ നാശ നഷ്ടം സംഭവി ക്കുകയും ചെയ്തു എന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

September 6th, 2017

activist-gauri-lankesh-ePathram
ബെംഗളൂരു : മുതിർന്ന മാധ്യമ പ്രവർത്ത കയും എഴു ത്തു കാരി യുമായ ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ചു.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാത്രി എട്ടു മണി യോടെ യാണ് ബാംഗളൂരു വിലെ രാജ രാജേ ശ്വരി നഗറി ലുള്ള വീടിന് മുന്നില്‍ ഗൗരി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

മാധ്യമ പ്രവർ ത്തകനും എഴുത്തു കാരനുമായ പി. ലങ്കേഷിന്റെ മകളാണ് ‘ഗൗരി ലങ്കേഷ് പത്രികെ’ യുടെ എഡിറ്റര്‍ ആയ ഗൗരി.

തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയ ത്തിന് എതിരെ ശക്ത മായ നിലപാട് എടുത്ത ഗൗരി ബി. ജെ. പി., ആർ. എസ്. എസ്., സംഘ പരിവാര്‍ പ്രവർത്തകരുടെ ശത്രു നിരയി ലായി രുന്നു. കല്‍ ബുര്‍ഗി വധ ക്കേസില്‍ സംഘ പരി വാര്‍ വിമര്‍ ശന ത്തില്‍ മുന്‍ നിര യില്‍ നിന്ന ഇവർ നരേന്ദ്ര മോഡി യുടെ കടുത്ത വിമര്‍ശക കൂടി യായി രുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബ്ലൂവെയില്‍: തമിഴ് നാട്ടില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു

September 2nd, 2017

online-activity-epathram

ബ്ലൂവെയില്‍ ഗെയിമിന്‌ തമിഴ് നാടില്‍ ആദ്യത്തെ ഇര. 19 കാരനായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്‌ നിരവധി യുവാക്കളുടെ മരണത്തിന്‌ ഉത്തരവാദിയായ ഈ കളിയുടെ തമിഴ് നാട്ടില്‍ നിന്നുള്ള ആദ്യ ഇരയായത്. വീട്ടില്‍ മാതാ പിതാക്കള്‍ ഇല്ലാത്ത നേരം നോക്കി യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.

കളിയുടെ വിവിധ ഘട്ടങ്ങളില്‍ കളി നിയന്ത്രിക്കുന്ന ആള്‍ നല്‍കുന്ന പല വിധ വെല്ലുവിളികള്‍ നടപ്പിലാക്കി മുന്നേറുക എന്നതാണ്‌ ഈ കളിയുടെ രീതി. ഇതിനിടയില്‍ കളിക്കുന്ന ആളിന്റെ സ്വകാര്യ വിവരങ്ങളും മറ്റും കൈക്കലാക്കി ഇതിലൂടെ കളിക്കാരനെ തങ്ങളുടെ വരുതിയില്‍ ആക്കുകയും ചെയ്യും. ഭീഷണിയും മാനസികമായ സമ്മര്‍ദ്ദവും എല്ലാം ഉപയോഗിച്ച് കളിക്കുന്നയാളെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കുന്നതോടെ കളിയുടെ അവസാന ഘട്ടത്തില്‍ എത്തുകയും അന്തിമ വെല്ലുവിളിയായി ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ്‌ ഈ കളിയുടെ മാരകമായ പ്രത്യേകത.

തങ്ങളുടെ മക്കളെ ഈ കളിയില്‍ നിന്നും രക്ഷിക്കണം എന്ന ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിട്ടാണ് 19കാരന്‍ ആത്മഹത്യ ചെയ്തത്.

മരിച്ച യുവാവ് തന്റെ കൈയ്യില്‍ ബോള്‍ പേന കൊണ്ട് തിമിംഗലത്തിന്റെ ചിത്രം വരച്ചു വെച്ചിരുന്നതായി പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ ഒരു പതിനഞ്ചുകാരന്‍ ബ്ലേഡ് കൊണ്ട് സ്വയം അപായപ്പേടുത്തിയതും ബ്ലൂവെയില്‍ ചാലഞ്ച് കളിച്ചിട്ടാണ് എന്ന് പോലീസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

10 of 58910112030»|

« Previous Page« Previous « പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
Next »Next Page » ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു »



  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
  • വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  • പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
  • ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
  • ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു
  • ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
  • ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
  • ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു
  • മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്
  • ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
  • പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍
  • മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
  • മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine