മുംബൈ : 2014 – ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിലും ഉത്തര്‍ പ്രദേശ്, മഹാ രാഷ്ട്ര, ഗുജറാത്ത് നിയമ സഭാ തെര ഞ്ഞെ ടുപ്പു കളിലും വ്യാപക മായ കൃത്രിമം നടന്നു എന്ന അവകാശ വാദവു മായി യു. എസ്. ഹാക്കര്‍ സയിദ് ഷുജ രംഗത്ത്.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസ്സിയേഷന്‍ ലണ്ടനില്‍ സംഘ ടിപ്പിച്ച പരി പാടി യിലാണ് ഇല ക്ട്രോ ണിക് വോട്ടിംഗ് മിഷ്യനില്‍ എങ്ങനെ തിരി മറി നടത്താം എന്ന കാര്യം വിശദീ കരി ച്ചു കൊണ്ട്, കോണ്‍ ഗ്രസ്സ് നേതാ വ് കബില്‍ സിബല്‍ ഉള്‍ പ്പെടെ യുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യു. എസ്. ഹാക്കര്‍ സയിദ് ഷുജ യുടെ വെളി പ്പെടു ത്തലുണ്ടായത്.
2014 – ല്‍ വാഹന അപകട ത്തില്‍ മരിച്ച ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രി യുമാ യിരുന്ന ഗോപി നാഥ് മുണ്ടെ യുടെ മരണ ത്തിന് കാരണം വോട്ടിംഗ് മിഷ്യനി ലെ കൃത്രിമം സംബന്ധിച്ച് അറിവ് ഉണ്ടാ യിരുന്ന തിനാല്‍ എന്നും ഡല്‍ഹി തെര ഞ്ഞെടു പ്പില്‍ വോട്ടിംഗ് മിഷ്യ നില്‍ കൃത്രിമം നടക്കാ ത്തതി നാലാണ് അവിടെ എ. എ. പി. വിജയിച്ചത് എന്നും ഹാക്കര്‍ പറഞ്ഞു.
തന്റെ വാദങ്ങള്‍ ശരി എന്ന് ബോദ്ധ്യപ്പെടു ത്തുവാന്‍ ഉള്ള രേഖകള്‍ കൈവശം ഉണ്ട് എന്നും ഇയാള്‍ പറഞ്ഞു.