ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കു ന്നതും അതിക്രമം ആയി കണക്കി ലെടുക്കും എന്നു ഡല്‍ഹി മെട്രോ പൊളി റ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ്. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദ ത്തിനി ടെയാണ് ഇക്കാര്യം സൂചി പ്പിച്ചത്. ഡല്‍ഹി പോലീസില്‍ ലഭിച്ച ഒരു യുവതി യുടെ പരാതി യില്‍ വാദം നടക്കുക യായി രുന്നു കോടതി യില്‍.
ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടു വിരല്‍ ഉയര്‍ത്തി ക്കാണി ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് ആരോപി ച്ചാണ് യുവതി 2014 ല്‍ ഡല്‍ഹി പോലീ സില്‍ പരാതി നല്‍കി യത്.
പ്രതിക്ക് എതിരെ ഐ. പി. സി. 509, 323 വകുപ്പു കള്‍ പ്രകാരം പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തനിക്ക് എതിരെ യുള്ള യുവതി യുടെ ആരോപണം അടിസ്ഥാന രഹിതം ആണെന്നും സ്വത്തു തര്‍ക്ക ത്തിന്റെ ഭാഗം ആയിട്ടാണ് ഇത്തരം ഒരു പരാതി നല്‍കിയത് എന്നും ആയിരുന്നു പ്രതി യുടെ വാദം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നിയമം, പീഡനം, മനുഷ്യാവകാശം, സ്ത്രീ, സ്ത്രീ വിമോചനം