ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന ങ്ങളിൽ ബംഗ്ലാദേശ് ഭീകര സംഘടന യായ ജെ. എം. ബി. (ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്) പിടി മുറു ക്കുന്നു എന്ന് ദേശീയ അന്വേ ഷണ ഏജൻസി യുടെ മുന്നറിയിപ്പ്.
കേരളം, കർണ്ണാടക, മഹാരാഷ്ട്ര, ബിഹാർ, ജാർ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലാണ് ബംഗ്ലാ ദേശിൽ നിന്നുള്ള കുടിയേറ്റ ക്കാരി ലൂടെ ജെ. എം. ബി. എന്ന ഭീകര സംഘ ടന പ്രവർത്തനം വ്യാപി പ്പിക്കു വാന്‍ ശ്രമി ക്കുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ. എ.) അറിയിച്ചു.
ഡൽഹിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത ഭീകര വിരുദ്ധ സ്ക്വാഡ് (എ. ടി. എസ്.) തലവന്മാരുടെ യോഗ ത്തിൽ എൻ. ഐ. എ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോഡി, ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തല്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ജെ. എം. ബി. നേതാക്കള്‍ എന്നു സംശയി ക്കുന്ന 125 പേരു ടെ വിവര ങ്ങൾ ശേഖ രിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ക്കു കൈ മാറി എന്നും എൻ. ഐ. എ. മേധാവി യോഗ ത്തിൽ പറഞ്ഞു. 2014 മുതൽ 2018 വരെയുള്ള കാലയള വിൽ ഈ ഭീകര സംഘടന 20 – 22 ഒളി സങ്കേത ങ്ങള്‍ ബെംഗളൂരുവിൽ ഉണ്ടാക്കി.
ദക്ഷിണേന്ത്യ യിൽ പ്രവർത്തനം വ്യാപിപ്പി ക്കുക എന്ന ലക്ഷ്യം ആയിരുന്നു ഇതു പിന്നില്‍ എന്നും അധികൃതര്‍ പറഞ്ഞു.
മാത്രമല്ല കർണ്ണാടക അതിർ ത്തി യിലെ കൃഷ്ണ ഗിരി മല നിര കളിൽ മൂന്നു പ്രാവശ്യം എങ്കിലും അവർ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തിയിരുന്നു എന്നും ഐ. ജി. അലോക് മിത്തല്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, കേരളം, കർണ്ണാടക, തീവ്രവാദം