ന്യൂഡെല്‍ഹി: കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ കാശ്മീരില്‍ അറസ്റ്റു ചെയ്തു. ജാവേദ് എന്ന് അറിയപ്പെടുന്ന മെഹ്‌റാജുദ്ദീന്‍ ദാന്‍ഡിനെയാണ് കിശ്ത്വര്‍ ജില്ലയില്‍ വച്ച് കാശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കാശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഒരു ഭീകരപ്രവര്‍ത്തകന്‍ ആണ് ഇയാള്‍ എന്നാണ് സൂചന. 1999 ഡിസംബര്‍ 24 നായിരുന്നു നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍
ലൈന്‍സിന്റെ ഐ.സി.814 വിമാനം ഒരു സംഘം ഭീകരന്മാര്‍ റാഞ്ചിയത്. റാഞ്ചിയ വിമാനം അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് നടത്തിയ വിലപേശലില്‍ ഇന്ത്യയില്‍ തടവിലായിരുന്ന മൂന്ന് കൊടും ഭീകരന്മാരെ വിട്ടയക്കുകയും ചെയ്തു. അന്ന് കാണ്ഡഹാര്‍ വിമാന റാഞ്ചികള്‍കള്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തു കൊടുത്തത് ജാവേദ് ആണെന്ന് കരുതുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം