- ലിജി അരുണ്
അഹമ്മദാബാദ്: ഗ്രൂപ്പ് പോര് മുറുകിയ ഗുജറാത്തിലെ ബി.ജെ.പി. യില് നിന്നും മുഖ്യന്ത്രി നരേന്ദ്രമോഡിയുടെ ബദ്ധശത്രു സഞ്ജയ് ജോഷി രാജി വെച്ചു. മോഡിയുടെ സമ്മര്ദത്തിനു വഴങ്ങി, കഴിഞ്ഞ മാസം ബി. ജെ. പി. ദേശീയ എക്സിക്യുട്ടിവില്നിന്ന് ജോഷിയെ നീക്കം ചെയ്തിരുന്നു. ബി. ജെ. പി. കേന്ദ്ര കമ്മറ്റിയില് മോഡിയുടെ മേല്കയ്യാണ് രാജിയ്ക്കു കാരണമെന്ന് ബി. ജെ. പി. അധ്യക്ഷന് നിതിന് ഗഡ്കരിക്കു നല്കിയ കത്തില് ജോഷി തുറന്നടിച്ചു . ജോഷിയുടെ രാജി ഗഡ്കരി അംഗീകരിച്ചതായി ബി. ജെ. പി. ഇതിനു പിന്നാലെ പാര്ട്ടിയിലെ ഗ്രൂപ്പു പോരു രൂക്ഷമാക്കി മോഡിക്കെതിരേ അഹമ്മദാബാദിലും ഡല്ഹിയിലും പോസ്റ്ററുകള് പ്രത്യക്ഷപെട്ടു
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന് രാഷ്ട്രീയം, ഇന്ത്യന് രാഷ്ട്രീയ നേതാക്കള്, പ്രതിഷേധം, വിവാദം
ന്യൂഡല്ഹി: ശക്തമായ ലോക്പാല് ബില്ല് ലോകസഭയില് പാസാക്കുന്നതിനു വേണ്ടി പ്രമുഖ ഗാന്ധിയന് അണ്ണാ ഹസാരെയുടെ കൂടെ ഉപവാസം നടത്തുന്ന ബാബാ രാംദേവിന് ബി. ജെ. പിയുടെ പിന്തുണ. ബി. ജെ. പി. അധ്യക്ഷന് നിതിന് ഗഡ്കരി രാംദേവിന്റെ കാല്തൊട്ടു വന്ദിക്കുന്ന ചിത്രം എല്ലാ പത്രങ്ങളും അമിത പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന് രാഷ്ട്രീയം, പ്രതിഷേധം
ന്യൂഡല്ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില് ഭിന്നത മറനീക്കി പുറത്ത് വന്നു. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്ശിക്കുന്നതില് നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന് അരവിന്ദ് കെജ്രിവാള് സമരവേദി വിട്ടു.
ഇന്നലെ ജന്തര് മന്തറില് ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള് ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്ട്ട്. കെജ്രിവാള് പ്രമേഹരോഗിയായതിനാലാണു പാതിവഴിയില് ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്ക്കത്തിനു പരിഹാരമുണ്ടാക്കാന് കെജ്രിവാളും സമ്മതമറിയിച്ചു. വ്യക്തിപരമായ വിമര്ശനങ്ങള് ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും പ്രസംഗം.
- ലിജി അരുണ്
കോല്ക്കത്ത: ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവി പശ്ചിമ ബംഗാള് സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി മമത ബാനര്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്ന്നു രാജിവച്ചു. മഹാശ്വേതാ ദേവിയുടെ നേതൃത്വത്തില് വിദ്യാസാഗര് അവാര്ഡിനായി രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്ത തീരുമാനം അട്ടിമറിച്ച് മറ്റൊരാള്ക്കു സര്ക്കാര് അവാര്ഡ് നല്കിയതാണ് രാജിക്ക് കാരണം. തന്റെ സാഹിത്യ ജീവിതത്തില് ഉണ്ടായ ഏറ്റവും അപമാനകരമായ നിമിഷമാണിതെന്ന് അവര് പറഞ്ഞു
- ന്യൂസ് ഡെസ്ക്