ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂവാലന്മാര്‍ക്ക് ചെരുപ്പ്‌ കൊണ്ട് അടി

September 22nd, 2011

chappal-maarungi-epathram
മുംബൈ : മുംബൈയിലെ വില്‍സന്‍ കോളേജില്‍ ഇപ്പോള്‍ പൂവാല ശല്യമില്ല. കാരണം ഇവിടത്തെ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റ്‌ പൂവാല ശല്യത്തിനു എതിരെയുള്ള പ്രതിരോധം ആയിരുന്നു. പൂവാലന്മാരെ ചെരിപ്പ്‌ കൊണ്ട് അടിച്ച് ഓടിക്കണം എന്നാണ് ഈ കാമ്പെയിന്‍ പറയുന്നത്. ഇതിനായി കോളേജ്‌ ക്യാമ്പസില്‍ ഉടനീളം ഇവര്‍ പെട്ടികള്‍ നിറയെ ചെരിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ തൊട്ടടുത്തുള്ള പെട്ടിയില്‍ നിന്നും ഒരു ചെരിപ്പെടുത്ത് ഉടന്‍ പ്രയോഗിക്കാം.

chappal-maarungi-girls-epathram

പൂവാല ശല്യം വക വെച്ച് കൊടുക്കാതെ ഇതിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ഈ ക്യാമ്പെയിനു കോളേജിലെ ആണ്‍കുട്ടികളുടെയും അദ്ധ്യാപകരുടെയും പിന്തുണയുമുണ്ട്. കോളേജിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജെക്റ്റ്‌ ആയി നടപ്പിലാക്കി തുടങ്ങിയതാണ് ഈ ക്യാമ്പെയിന്‍. എന്നാല്‍ ഇതിന് വന്‍ പിന്തുണയും പ്രചാരവുമാണ് ലഭിച്ചത്. ഇവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ 650 പേരാണ് ഇത് “ലൈക്ക്” ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്

September 18th, 2011

gujarat-riot-victims-epathram

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ്‌ തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ്‌ പിടികൂടി.

ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്‌?

മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത്‌ കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്‌ കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകത്തില്‍ തക്കാളിയേറ് ആഘോഷം നിരോധിച്ചു

September 17th, 2011
La_Tomatina_Bangalore-epathram
ബാംഗ്ലൂരു: ആളുകള്‍ പരസ്പരം തക്കാളി എറിഞ്ഞുള്ള ആഘോഷം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡ വിലക്കി. സ്പെയിനില്‍  ലാ ടൊമാറ്റിന എന്ന തക്കാളിയേറ് ആഘോഷത്തെ പിന്‍‌തുടര്‍ന്ന് ബാംഗ്ലൂരിലും മൈസൂരിലും സെപ്‌റ്റംബര്‍ 18 ഞായറാഴ്ച നടത്തുവാന്‍ ചിലര്‍ തീരുമാനിച്ചിരുന്നു. ബാംഗ്ലൂരിലെ പാലസ് ഗ്രൌണ്ടിലായിരുന്നു ലാ റ്റൊമാറ്റിന ആഘോഷം നടത്താന്‍ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുക്കുന്ന തക്കാളി  ഇത്തരം വിനോദങ്ങള്‍ക്കായി ഉപയൊഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാരണവശാലും തക്കാളിയേറ് ഉത്സവം നടത്താന്‍ അനുവദിക്കരുതെന്ന് പോലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യപോലെ നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് വിനോദത്തിനായി ഭക്ഷ്യോല്പന്നങ്ങള്‍ പാഴാക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ച് അടുത്തിടെ “സിന്ദഗി ന മിലേദി ദുബാര” എന്ന സിനിമയില്‍ ലാ റ്റൊമാറ്റിന ആഘോഷം ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ തക്കാളിയേറ് ആഘോഷം നിരോധിച്ചതിനെതിരെ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരം ഉത്സവങ്ങള്‍ നിരോധിക്കുകയാണെങ്കില്‍ മറ്റു പല പരമ്പരാഗത ഉത്സവങ്ങളും നിരോധിക്കണമെന്നാണ് ലാ റ്റൊമാറ്റിനയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോലീസ്‌ വെടിവെപ്പ് : മരണം 7 ആയി

September 12th, 2011

police-lathicharge-epathram

പരമക്കുടി : തമിഴ്നാട്ടിലെ പരമക്കുടിയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ നടത്തിയ പോലീസ്‌ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 7 ആയി. ദളിത്‌ നേതാവായ ജോണ്‍ പാണ്ഡ്യനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഒരു സംഘം ആളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. പോലീസിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും പോലീസ്‌ വെടിവെപ്പ് നടത്തുകയും ആണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം
Next »Next Page » കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine